Skip to content

ടെസ്റ്റ് ക്രിക്കറ്റിനാണ് ഞാൻ പരിഗണന നൽകുന്നത്, ഐ പി എല്ലിൽ നിന്നും പിൻമാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്

ഐ പി എൽ പതിനഞ്ചാം സീസണിൽ നിന്നും പിൻമാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ടിൻ്റെ സ്റ്റാർ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. മുൻപുള്ള ഐ പി എൽ ലേലങ്ങളിൽ പണം വാരികൂട്ടിയ ബെൻ സ്റ്റോക്സ് പതിനഞ്ചാം സീസണിന് മുൻപായി നടക്കുന്ന മെഗാ താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. ലേലത്തിൽ ഉണ്ടായിരുന്നുവെങ്കിൽ സ്റ്റാർ ഓൾ റൗണ്ടർക്ക് വമ്പൻ തുകതന്നെ ലഭിക്കുമായിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് സ്റ്റോക്സ് ലേലത്തിൽ നിന്നും പിൻമാറുകയായിരുന്നു.

( Picture Source : Twitter )

ആഷസ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം ടെസ്റ്റ് ടീമിനെ തിരിച്ചെത്തിക്കേണ്ട ചുമതല തനിക്കുണ്ടെന്നും ആ ദൗത്യത്തിൽ ക്യാപ്റ്റൻ ജോ റൂട്ടിനെ ഒറ്റയ്ക്കാകാൻ തനിക്ക് കഴിയില്ലയെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

” ഇത് വളരെ നിരാശജനകമായ ആഷസ് ക്യാംപയിനായിരുന്നു. പക്ഷേ അതിൽ നിന്നും പഠിക്കുകയും ടീമിനെ തിരിച്ചെത്തിക്കാനുള്ള ജോലികൾ ഞങ്ങൾ ആരംഭിക്കേണ്ടതുണ്ട്. തീർച്ചയായും അതിന് സമയമെടുക്കും. ഒരു ലോകകപ്പ് നേടാമെന്ന നിലയിലെത്താൻ ഞങ്ങളുടെ വൈറ്റ് ബോൾ ടീമും സമയമെടുത്തിരുന്നു. ”

( Picture Source : Twitter )

” ഇപ്പോൾ ടെസ്റ്റ് ടീമിനൊപ്പം സമാനമായ യാത്ര പോകേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാകാൻ വേണ്ടതെല്ലാം ചെയ്യുവാൻ ടീമിലെ എല്ലാ താരങ്ങളും പ്രതിജ്ഞാബദ്ധരാണ്. അതിനായി ക്യാപ്റ്റനെന്ന നിലയിൽ ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച താരമായ ജോ റൂട്ടിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിനാണ് എൻ്റെ പ്രഥമ പരിഗണന. ” ബെൻ സ്റ്റോക്സ് പറഞ്ഞു.

( Picture Source : Twitter )

” അതുകൊണ്ടാണ് ഐ പി എല്ലിലേക്ക് പോകണോ വേണ്ടയോ എന്ന് ഞാൻ കുറെയേറെ ചിന്തിച്ചത്. ഇത് പണത്തെകുറിച്ചല്ല, എൻ്റെ മുൻഗണനകളെ കുറിച്ചാണ്. ഐ പി എല്ലിൽ എനിക്ക് പൂർണമായും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിച്ചില്ലയെങ്കിൽ അത് എന്നെ ഉൾപ്പെടുത്തിയ ടീമുകളോടുള്ള അനീതിയാകും. ”

” ഈ സമ്മറിൽ കൗണ്ടി ചാമ്പ്യൻഷിപ്പ് കളിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ന്യൂസിലൻഡിനെതിരെയുമുള്ള പരമ്പരകൾക്കായി തയ്യാറെടുക്കുന്നത് ടെസ്റ്റ് ടീമിന് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് ഞാൻ കരുതുന്നു. ” ബെൻ സ്റ്റോക്സ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )