ദീപാവലിക്ക് വെടിക്കെട്ട് ബാറ്റിങ്ങുമായി ഡിവില്ലിയേഴ്സ് 

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി തന്റെ ആരാധകർക്ക് വീണ്ടുമൊരു വിരുന്നൊരുക്കിയിരിക്കുകയാണ് എബി ഡിവില്ലിയേഴ്സ്. ബംഗ്ലാദേശ് ബോളർമാർക്ക് കണക്കിന് കൊടുത്ത് വെറും 104 പന്തിൽ നിന്നും 176 റൺസാണ് ഡിവില്ലിയേഴ്സ് അടിച്ചു കൂട്ടിയത്.

ഏകദിന ക്രിക്കറ്റിലെ ഡിവില്ലിയേഴ്‌സിന്റെ ഇരുപത്തിയഞ്ചാം സെഞ്ചുറി കൂടിയാണിത്. കഴിഞ്ഞ ജൂണിൽ ഇന്ത്യക്കെതിരെ ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി ഡിവില്ലിയേഴ്സ് ഏകദിനത്തിൽ ബാറ്റിങിനിറങ്ങിയത്. നാല് മാസങ്ങൾക്കിപ്പുറം തിരിച്ചെത്തി മികച്ചൊരു ഇന്നിംഗ്സിലൂടെ ഡിവില്ലിയേഴ്സ് വരവറിയിച്ചു.

19ആം ഓവറിൽ ബാറ്റിങ്ങിനിറങ്ങിയ ഡിവില്ലിയേഴ്സ് 15 ഫോറും 7 സിക്സും പറത്തിയാണ് മടങ്ങിയത്