Skip to content

പ്രായമൊരു ഘടകമല്ല, ഞാനും ധവാനും ഒരേ പ്രായക്കാരാണ്, തിരിച്ചുവരവിൽ പ്രതീക്ഷ കൈവിടാതെ ദിനേശ് കാർത്തിക്

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ പ്രതീക്ഷ പ്രകടിപ്പിച്ച് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെത്തുകയാണ് തൻ്റെ ലക്ഷ്യമെന്നും നാഷണൽ ടീമിലേക്കുള്ള സെലക്ഷനിൽ പ്രായം ഒരു ഘടകമായിരിക്കില്ലയെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ദിനേശ് കാർത്തിക് പറഞ്ഞു.

36 ക്കാരനായ കാർത്തിക് 2019 ഏകദിന ലോകകപ്പിലെ സെമിഫൈനലിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. കഴിഞ്ഞ ഐ പി എൽ സീസണുകളിൽ മികവ് പുലർത്താൻ ദിനേശ് കാർത്തികിന് സാധിച്ചിട്ടില്ല.

” ടി20 തന്നെയാണ് എൻ്റെ ലക്ഷ്യം, ഐ പി എൽ പോലുള്ള ഒരു ടൂർണമെൻ്റിൽ ലോകത്തിലെ മികച്ച താരങ്ങൾക്കെതിരെ കളിക്കുന്നത് നിങ്ങളുടെ കഴിവുകൾ പ്രകടപ്പിക്കനുള്ള അവസരം കൂടിയാണ്. ഒരു മധ്യനിര ബാറ്റർ എന്ന നിലയിൽ ഒരു സ്വാധീനം സൃഷ്ടിക്കാൻ ഞാൻ ശ്രമിക്കും. ഒരുപാട് ആളുകൾ നോക്കികാണുന്ന പോലെ പ്രായം ഒരു ഘടകമല്ല. ദക്ഷിണാഫ്രിക്കയിൽ ശിഖാർ ധവാനായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ റൺസ് നേടിയത്, ഞങ്ങൾ ഒരേ പ്രായക്കാരാണ്. ”

” ആളുകൾ അവരുടെ ശരീരത്തെ മനസ്സിലാക്കാനും എത്രത്തോളം ക്രിക്കറ്റ് കളിക്കുവാൻ സാധിക്കുമെന്ന് തിട്ടപ്പെടുത്താനുമുള്ള പ്രവണത കാണിച്ചുകൊണ്ടിരിക്കുന്നു. ഐസിസി ടി20 ലോകകപ്പിൽ ഷോയ്ബ് മാലിക്കിനും മൊഹമ്മദ് ഹഫീസിനും പാകിസ്ഥാന് വേണ്ടി സംഭാവന നൽകാൻ സാധിച്ചത് ഒരു വലിയ ഉദാഹണമാണ്. ” കാർത്തിക് പറഞ്ഞു.

” മൾട്ടിനേഷൻ ടൂർണമെൻ്റുകളിൽ എക്സ്പീരിയൻസ് വളരെ പ്രധാനപെട്ട ഘടകമാണ്. കഴിഞ്ഞ കുറച്ച് ടൂർണമെൻ്റുകളിൽ നിങ്ങൾക്കത് വളരെ വ്യക്തമായി കാണാൻ സാധിക്കും. ” ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.