Skip to content

ബാറ്റിൽ കൊണ്ടിട്ടില്ലെന്ന് റിഷഭ് പന്ത്,
കോഹ്ലിയുടെ വാക്ക് കേട്ട് ഡിആർഎസിന് നൽകി രോഹിത് ; പിന്നാലെ സംഭവിച്ചത് ഇങ്ങനെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഡിആർഎസിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്. മൂന്ന് തവണയാണ് ഓണ്ഫീൽഡ് അമ്പയർ നോട്ട്ഔട്ട് വിധിച്ചത് രോഹിത് ഡിആർഎസിലൂടെ തിരുത്തിയെഴുതിയത്. രണ്ട് തവണ എൽബിഡബ്ല്യൂവിലും ഒന്ന് ക്യാച്ചിലൂടെയുമായിരുന്നു ഇത്.

ഇതിൽ ബ്രൂക്ക്സിന്എതിരെയുള്ള ക്യാച്ചിനുള്ള അപ്പീലിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ  വാക്ക് കേട്ടായിരുന്നു റിവ്യൂവിന് നൽകിയത്. ചാഹൽ എറിഞ്ഞ 20ആം ഓവറിലെ മൂന്നാം പന്തിൽ ഡിഫെൻഡ് ചെയ്യാൻ നോക്കിയ ബ്രൂക്കിന്റെ ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ക്യാച്ച് എടുക്കുകയായിരുന്നു. എന്നാൽ ബാറ്റിൽ കൊണ്ടോ എന്ന കാര്യത്തിൽ സംശയത്തിൽ ഉണ്ടായിരുന്ന അമ്പയർ ഔട്ട് വിധിച്ചില്ല.

ഇതോടെ ഡിആർഎസ് നൽകാനായി റിഷഭ് പന്തിന്റെ നേർക്ക് ബാറ്റിൽ കൊണ്ടോ എന്ന ചോദ്യവുമായി രോഹിത് എത്തി. എന്നാൽ വ്യക്തമായ ഉത്തരം ഇല്ലാതിരുന്ന റിഷഭ് കൊണ്ടില്ല എന്ന് പറയുകയായിരുന്നു. എന്നാൽ ബാറ്റിൽ കൊണ്ടെന്ന മറുപടിയുമായാണ് കോഹ്ലി എത്തിയത്. കോഹ്ലിയുടെ വാക്ക് കേട്ട് രോഹിത് റിവ്യൂവിന് നൽകുകയും ചെയ്തു. പരിശോധനയിൽ ബാറ്റിൽ ഉരസിയിട്ടുണ്ടെന്ന് വ്യക്തമായതോടെ അമ്പയർ ഔട്ട് വിധിച്ചു.

അതേസമയം ആദ്യം ചെയ്ത വെസ്റ്റ് ഇൻഡീസ് 177 റൺസ് നേടി ഓൾ ഔട്ട് ആയിരിക്കുകയാണ്.  ഹോൾഡറിന്റെ ഒറ്റയാൾ പോരാട്ടമാണ് വെസ്റ്റ് ഇൻഡീസിനെ ഇത്രയും റൺസിൽ എത്തിച്ചത്. 71 പന്തിൽ 4 സിക്സ് ഉൾപ്പെടെ 57 റൺസാണ് ഹോൾഡർ നേടിയത്. ഒരു ഘട്ടത്തിൽ 79 ൽ 7 വിക്കറ്റ് എന്ന നിലയിൽ ഉണ്ടായിരുന്ന വെസ്റ്റ് ഇൻഡീസിനെ എട്ടാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്ത് ഹോൾഡറും ഫാബിയൻ അലനും തകർച്ചയിൽ നിന്ന്‌ കരകയറ്റുകയായിരുന്നു. അലൻ 43 പന്തിൽ 29 റൺസ് നേടിയാണ് പുറത്തയത്.

ഷായ് ഹോപ്പ് (10 പന്തിൽ എട്ട്), ബ്രണ്ടൻ കിംഗ് (26 പന്തിൽ 13), ഡാരൻ ബ്രാവോ (34 പന്തിൽ 18), ഷമർ ബ്രൂക്സ് (26 പന്തിൽ 12), നിക്കോളാസ് പുരാൻ (25 പന്തിൽ 18), അകീൽ ഹുസൈൻ (0), അൽസാരി ജോസഫ് (16).  പന്തിൽ 13) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചെഹൽ 9.5 ഓവറിൽ 49 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. വാഷിങ്ടൻ സുന്ദർ 9 ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.