Skip to content

രോഹിതും കോഹ്ലിയും ചേർന്ന് തന്ത്രമൊരുക്കി! പ്ലാൻ വിജയകരമായി പൂർത്തിയാക്കി ചാഹൽ ; പൊള്ളാർഡിനെ ആദ്യ പന്തിൽ തന്നെ കുറ്റിതെറിപ്പിച്ച് പുറത്താക്കിയതിന് പിന്നാലെ വൻ ആഘോഷം – വീഡിയോ

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പുതിയ ക്യാപ്റ്റൻ രോഹിതും മുൻ ക്യാപ്റ്റൻ കോഹ്ലിയും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന കിംവദന്തികൾ നിലനിൽക്കെയാണ് പൊള്ളാർഡിന്റെ വിക്കറ്റ് ആഘോഷമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

പൊള്ളാർഡിനെ പുറത്താക്കാൻ പ്ലാൻ ഒരുക്കി അത് നടപ്പിലാക്കുകയും പിന്നാലെ കോഹ്ലിയും രോഹിതും വൻ ആഘോഷമാക്കുകയായിരുന്നു. ചാഹൽ എറിഞ്ഞ 20ആം ഓവറിലായിരുന്നു സംഭവം. നിക്കോളസ് പൂരൻ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ പൊള്ളാർഡിനെ ആദ്യ പന്തിൽ തന്നെ ഗൂഗ്ലിയിൽ ബൗൾഡ് ആക്കുകയായിരുന്നു. നേരിടുന്ന ആദ്യ പന്ത് ആയതിനാൽ തന്നെ ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച പൊള്ളാർഡിന്റെ ബാറ്റിനെ കബളിപ്പിച്ച് ചാഹലിന്റെ ഗൂഗ്ലി സ്തംപിൽ പതിച്ചു.

പ്ലാൻ വിജയകരമായതോടെ രോഹിതിന്റെ നേർക്ക് വിരൽ ചൂണ്ടി ഓടിയെത്തി കോഹ്ലി വിക്കറ്റ് ആഘോഷിക്കുകയായിരുന്നു. ഇരുവരും വളരെ ആഹ്ലാദത്തോടെയായിരുന്നു കാണപ്പെട്ടത്. അതേസമയം മത്സരം 30 ഓവർ പിന്നിട്ടപ്പോൾ 7 ന് 116 എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ്. 26 പന്തിൽ 20 റൺസ് നേടിയ ഫാബിൻ അലെന്നും 33 പന്തിൽ 23 റൺസുമായി ജാസൻ ഹോൾഡറുമാണ് ക്രീസിൽ.

ഷായ് ഹോപ് (8), കിങ് (13), ഡിഎം ബ്രാവോ (18), ബ്രുക്‌സ് (12), നിക്കോളസ് പൂരൻ (18), പൊള്ളാർഡ് (0), ഹൊസെയ്ൻ (0) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസിന് നഷ്ട്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി ചാഹൽ 3 വിക്കറ്റും സുന്ദർ 2 വിക്കറ്റും സിറാജ് പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യയുടെ 1000ാമത്തെ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.ഇന്ത്യക്കായി ദീപക് ഹൂഡ അരങ്ങേറും.
രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമാകും ഇന്ത്യന്‍ ഇന്നിങ്സ് ഓപണ്‍ ചെയ്യുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരക്ക് തൊട്ടുമുമ്ബ് ഇന്ത്യന്‍ ടീം അംഗങ്ങളായ ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്‍വാദ്, ശ്രേയസ് അയ്യര്‍, നവ്ദീപ് സെയ്നി എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.