Skip to content

ആദ്യ റൺ നേടിയത് 54 ആം പന്തിൽ റെക്കോർഡ് ബുക്കിൽ ഇടം നേടി പൂജാര 

സൗത്താഫ്രിക്കക്കെതിരെയ മൂന്നാം ടെസ്റ്റിൽ 1 റൺ നേടിയതോടെ റെക്കോർഡ് ബുക്കിൽ ഇടം നേടി ചേതേശ്വർ പൂജാര . നേരിട്ട 54 ആം പന്തിൽ ആണ് പൂജാര ആദ്യ റൺ നേടിയത് . ഇതോടെ റൺസ് എടുക്കാതെ ഏറ്റവും കൂടുതൽ പന്ത് നേരിട്ട ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് പൂജാര സ്വന്തമാക്കി . 

ഇതിന് വെസ്റ്റ് ഇൻഡീസിനെതിരെ 35 പന്തുകൾ റൺ ഒന്നും എടുക്കാതെ പൂജാര നേരിട്ടിട്ടുണ്ട് . 

ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ Geoff Alott ആണ് റൺസ് ഒന്നും എടുക്കാതെ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ടിട്ടുള്ളത് . 1999 ൽ സൗത്താഫ്രിക്കക്കെതിരെ റൺസ് ഒന്നും എടുക്കാതെ 77 പന്തുകൾ അദ്ദേഹം നേരിട്ടു . 

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെയിംസ് ആന്ഡേഴ്സൻ ആണ് രണ്ടാമത് . 2014 ൽ ശ്രിലങ്കക്കെതിരെ 55 പന്തുകൾ ആന്ഡേഴ്സൻ റൺസ് ഒന്നും എടുക്കാതെ നേരിട്ടു . 

മത്സരത്തിലെ ആദ്യ ദിനം ടോസ് നേടി ബാറ്റിങ്‌ തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ നഷ്ട്ടപ്പെട്ടു . അത്താഴത്തിന് പിരിയുമ്പോൾ ഇന്ത്യ 45 ന് 2 എന്ന നിലയിലാണ്.  കോഹ്‌ലിയും പുജാരയും ആണ് ക്രീസിൽ