Skip to content

വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും മറികടന്ന് റെയ്‌ന

ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻ ആണ് സുരേഷ് റെയ്‌ന . കഴിഞ്ഞ വർഷം ഫോം കണ്ടെത്താൻ വിഷമിച്ച സുരേഷ് റെയ്ന ഈ വർഷം  മുഷ്താഖ് അലി ട്രോഫിയിൽ വെസ്റ്റ് ബംഗാളിനെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചു വന്നു . 59 പന്തിൽ നിന്നും 126 റൺസ് ആണ് മത്സരത്തിൽ റെയ്ന നേടി . തുടർന്ന് നടന്ന രണ്ട് മത്സരങ്ങളിലും റെയ്ന ഫിഫ്റ്റി നേടി . 

നിലവിൽ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന ആണ് . മുഷ്താഖ് അലി ട്രോഫിയിലെ തകർപ്പൻ പ്രകടനത്തോടെ ടി20 യിൽ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും റെയ്ന മറികടന്നു . 

226 ടി20 മത്സരങ്ങളിൽ നിന്നും 7114 റൺസ് റെയ്ന നേടി ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ 7068 റൺസ് നേടിയ കോഹ്ലിയാണ് രണ്ടാമത് 6825 റൺസ് നേടിയ രോഹിത് ശർമയാണ് കോഹ്‌ലിക്ക് പിന്നിൽ . 

വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ ആണ് ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ . 

Most runs in T20s

Chris Gayle – 11,068
Brendon McCullum – 8,769
Kieron Pollard – 7,816
David Warner – 7,572
Shoaib Malik – 7,450
Brad Hodge – 7,406
Dwayne Smith – 7,351
Suresh Raina – 7,114
Virat Kohli – 7,068