Skip to content

ക്യാപ്റ്റനാകാനുള്ള എന്ത് ക്വാളിറ്റിയാണ് അവനിൽ കണ്ടത്, സെലക്ടർമാർക്കെതിരെ രൂക്ഷവിമശവുമായി മനോജ് തിവാരി

കെ എൽ രാഹുലിനെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്യാപ്റ്റനായി നിയമിച്ച സെലക്ടർമാരുടെ തീരുമാനത്തെ വിമർശിച്ച് ഇന്ത്യൻ താരം മനോജ് തിവാരി. ഏകദിന പരമ്പരയിൽ കെ എൽ രാഹുലിന് കീഴിൽ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ മൂന്ന് ഏകദിനങ്ങളും പരാജയപെടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായും ഇതോടെ കെ എൽ രാഹുൽ മാറിയിരുന്നു.

” ആദ്യമായി സെലക്ടർമരോട് എനിക്ക് ചോദിക്കാനുള്ളത് എന്ത് ക്യാപ്റ്റൻസി ക്വാളിറ്റിയാണ് അവർ കെ എൽ രാഹുലിൽ കണ്ടതെന്നാണ്. പെട്ടെന്നൊരിക്കൽ കെ എൽ രാഹുലിനെ ഭാവി ക്യാപ്റ്റനായി തങ്ങൾ വളർത്തുകയാണെന്ന് അവർ പറയുന്നു. ഒരു ക്യാപ്റ്റനെ എങ്ങനെ വളർത്തിയെടുക്കാൻ കഴിയും ? ക്യാപ്റ്റൻസി സ്വാഭാവികമായി വരുന്നതാണ്, ജന്മസിദ്ധമായാണ് അത് ലഭിക്കുന്നത്. ” മനോജ് തിവാരി പറഞ്ഞു.

” ഒരു ക്യാപ്റ്റനെ വളർത്തിയെടുക്കാൻ സാധിക്കും. എന്നാൽ വളരെയധികം സമയമെടുക്കുന്ന പ്രക്രിയയാണിത്. ശരിയായ തീരുമാനമെടുക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഇരുപതോ അതിലധികമോ മത്സരങ്ങൾ കളിക്കാരനെടുക്കും. എന്നിരുന്നാലും അതിൽ വിജയം സുനശ്ചിതമല്ല. നോക്കൂ ഓരോ അന്താരാഷ്ട്ര മത്സരവും ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. ”

” ചില തെറ്റായ തീുമാനങ്ങളാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഞാനതിൽ കെ എൽ രാഹുലിൻ്റെ ക്യാപ്റ്റൻസിയെ കുറ്റപെടുതുന്നില്ല. പക്ഷെ സെലക്ടർമാരുടെ തീരുമാനം എന്നെ നിരാശപ്പെടുത്തി. ഒരു കളിക്കാരനെ ക്യാപ്റ്റനാക്കി വളർത്തിയെടുക്കാനല്ല, കളിക്കാരുടെ നേതൃത്വ മികവുകൾ തിരിച്ചറിയുകയാണ് സെലക്ടർമാർ ചെയ്യേണ്ടത്. അതുകൊണ്ടാണ് എന്തു ക്വാളിറ്റി കണ്ടുകൊണ്ടാണ് കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതെന്ന് ഞാൻ ചോദിച്ചത്. ” മനോജ് തിവാരി കൂട്ടിച്ചേർത്തു.

വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ആരാകണമെന്നും മനോജ് തിവാരി നിർദ്ദേശിച്ചു.

” രോഹിത് ശർമ്മ, അതിലൊരു ചോദ്യവും ആവശ്യമില്ല. രോഹിത് ഒരു Born ലീഡറാണ്. അതുകൊണ്ട് തന്നെ സെലക്ടർമാരും ടീം മാനേജമെൻ്റും മറ്റാരെയും കുറിച്ച് ചിന്തിക്കേണ്ടതില്ല. ഈ സമയത്ത് അധികം ദൂരെ ചിന്തിക്കേണ്ടതില്ല. വർത്തമനകാലത്തിൽ മാത്രം നമുക്ക് ശ്രദ്ധകേന്ദ്രീകരിക്കാം. രോഹിതിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ഐ പി എല്ലിൽ അവൻ മുംബൈ ഇന്ത്യൻസിനെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുന്നു. ഫോർമാറ്റ് ഏതുമായികൊള്ളട്ടെ അവന് ക്യാപ്റ്റൻസി നൽകൂ. ” മനോജ് തിവാരി കൂട്ടിച്ചേർത്തു.