Skip to content

ക്യാപ്റ്റൻസിയിൽ കെ എൽ രാഹുലിനെ സഹായിക്കാനെത്തി മുൻ നായകൻ വിരാട് കോഹ്ലി, വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനായ കെ എൽ രാഹുലിനെ സഹായിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനിടെയാണ് ഫീൽഡിൽ മാറ്റം വരുത്തുവാൻ കെ എൽ രാഹുലിനെ കോഹ്ലി സഹായിച്ചത്. നിമിഷനേരത്തിനകം ഈ വീഡിയോ ആരാധകർക്കിടയിൽ വൈറലാവുകയും ചെയ്തു.

( Picture Source : BCCI )

രോഹിത് ശർമ്മ പരിക്കേറ്റ് പുറത്തായതിനെ തുടർന്നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കുന്നത്. ഏകദിന ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടുവാൻ കെ എൽ രാഹുലിന് സാധിച്ചില്ല. ആദ്യ മത്സരത്തിൽ 31 റൺസിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപെടുകയും പരമ്പര കൈവിടുകയും ചെയ്തു.

( Picture Source : BCCI )

മൂന്നാം മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശേഷം തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നേടാൻ സാധിച്ചുവെങ്കിലും മധ്യഓവറുകളിൽ ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചെത്തുകയായിരുന്നു. ഇതിനിടെയാണ് ഫീൽഡ് പ്ലേസ്മെൻ്റിനായി മുൻ ക്യാപ്റ്റൻ്റെ സഹായം കെ എൽ രാഹുൽ തേടിയത്.

വീഡിയോ :

മത്സരത്തിൽ നാല് റൺസിന് പരാജയപെട്ട ഇന്ത്യ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഡീകോക്കിൻ്റെ തകർപ്പൻ സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.2 ഓവറിൽ 283 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.
ശിഖാർ ധവാൻ 61 റൺസും വിരാട് കോഹ്ലി 65 റൺസും നേടി പുറത്തായപ്പോൾ 34 പന്തിൽ 54 റൺസ് നേടി അവസാന ഓവറുകളിൽ തകർത്തടിച്ച ദീപക് ചഹാറാണ് മത്സരം ആവേശകരമാക്കിയത്. 

( Picture Source : BCCI )

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 130 പന്തിൽ 124 റൺസ് നേടിയ ക്വിൻ്റൺ ഡീകോക്കിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : BCCI )