Skip to content

കെഎൽ രാഹുലിന് ജീവൻ നൽകി ദക്ഷിാഫ്രിക്കയുടെ വമ്പൻ മണ്ടത്തരം – വീഡിയോ

ദക്ഷിണാഫ്രിക്ക – ഇന്ത്യ തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനിടെ ഉണ്ടായ രസകരമായ റൺ ഔട്ട് പിഴവ് സോഷ്യൽ മീഡിയയിൽ വൈറാലായിരി ക്കുകയാണ്. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 15ആം ഓവറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഈ വമ്പൻ മണ്ടത്തരം. സ്ട്രൈക്കിൽ ഉണ്ടായിരുന്ന റിഷബ് പന്ത് മിഡ് വിക്കറ്റിലൂടെ സിംഗിളിന് ശ്രമിക്കുകയായിരുന്നു. റിഷഭിൻ്റെ കോളിൽ രാഹുലും ഓടി. എന്നാൽ ബാവുമയുടെ കൈകളിൽ പന്ത് ലഭിച്ചതോടെ പാതി വഴിയിൽ റിഷബ് ഓടാൻ നിരസിചു.

എന്നാല് ഈ നേരം രാഹുൽ തിരിച്ച് ഓടാൻ അസാധ്യമായ നിലയിലായിരുന്നു. ഇതോടെ പുറത്തായി എന്ന് ഉറപ്പിച്ച മട്ടിൽ രാഹുൽ അവിടെ നിന്നു. ഈ അവസരം മുതലാക്കാൻ നോൺ സ്ട്രൈക് എൻഡിൽ ഉണ്ടായിരുന്ന കേശവ് മഹരാജിന് പന്ത് ഏൽപ്പിച്ചു വെങ്കിലും പിടിക്കാനായില്ല. ഇത് ശ്രദ്ധയിൽപ്പെട്ട  കെഎൽ രാഹുൽ ക്രീസിലേക്ക് തിരിച്ചു കയറി.

അതേസമയം നിലവില്‍ ഇന്ത്യ നാല് വിക്കറ്റുകള്‍ നഷ്ടത്തില്‍ 195 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 8 റണ്‍സുമായി ശ്രേയസ് അയ്യരും 4 റണ്ണുമായി വെങ്കിടേഷ് അയ്യരുമാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമിട്ടു. പിന്നാലെ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍- റിഷഭ് പന്ത് സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് രാഹുല്‍- പന്ത് സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. സ്‌ട്രൈക്ക് കൈമാറി രാഹുല്‍ പന്തിന് അടിക്കാന്‍ അവസരം നല്‍കിയതോടെ ഇന്ത്യ തുടക്കത്തിലെ വേഗ കുറവിന് പരിഹാരം കണ്ടു. മറുഭാഗത്ത് രാഹുല്‍ സൂക്ഷ്മതയോടെ ബാറ്റേന്തി.

സ്‌കോര്‍ 179ല്‍ എത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. താരം 79 പന്തുകള്‍ നേരിട്ട് നാല് ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു. പിന്നാലെ പന്തിന്റെ ചെറുത്തു നില്‍പ്പും അവസാനിച്ചു. 71 പന്തില്‍ പത്ത് ഫോറുകളും രണ്ട് സിക്‌സും സഹിതം പന്ത് 85 റണ്‍സാണ് കണ്ടെത്തിയത്. അര്‍ഹിച്ച സെഞ്ച്വറി നേടാന്‍ സാധിക്കാതെയാണ് താരം മടങ്ങിയത്. രാഹുലിനെ സിസന്‍ഡ മഗളയും പന്തിനെ ടബരിസ് ഷംസിയുമാണ് പുറത്താക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 63 വരെയെത്തിയതിന് പിന്നാലെ ശിഖര്‍ ധവാനെ നഷ്ടമായി. 38 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 29 റണ്‍സുമായി ധവാന്‍ മടങ്ങി. എയ്ഡന്‍ മാര്‍ക്രത്തിന്റെ പന്തില്‍ സിസന്‍ഡ മഗള ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ എത്തിയ വിരാട് കോഹ്‌ലി സംപൂജ്യനായി മടങ്ങി. അഞ്ച് പന്തുകള്‍ നേരിട്ട മുന്‍ നായകന്‍ റണ്ണൊന്നുമെടുക്കാതെ കേശവ് മാഹാരാജിന്റെ പന്തില്‍ ടെംബ ബവുമയ്ക്ക് പിടി നല്‍കിയാണ് കൂടാരം കയറിയത്.