Skip to content

ക്യാപ്റ്റനല്ലയെങ്കിലും അഗ്രഷൻ കൈവിടാതെ വിരാട് കോഹ്ലി, ഗ്രൗണ്ടിൽ ബാവുമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മുൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടപെട്ടുവെങ്കിലും തൻ്റെ അഗ്രസീവ് സമീപനം കൈവിടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമയുമായാണ് കളിക്കളത്തിൽ കോഹ്ലി കൊമ്പുകോർത്തത്.

( Picture Source : Twitter )

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ 36 ആം ഓവറിലെ നാലാം പന്തിലാണ് സംഭവം അരങ്ങേറിയത്. നാലാം പന്തിൽ ബാവുമ കളിച്ച ഷോട്ട് നേരെ ഷോർട്ട് കവറിൽ നിന്നിരുന്ന കോഹ്ലിയുടെ കൈകളിൽ എത്തുകയും ഉടനെ കോഹ്ലി പന്ത് വിക്കറ്റ് കീപ്പർ റിഷഭ് പന്തിനായി ത്രോ ചെയ്യുകയും ചെയ്തു. പന്ത് ദേഹത്തൊന്നും തട്ടിയില്ലയെങ്കിലും ത്രോ അനാവശ്യമായിരുന്നെന്ന് ദക്ഷിണാഫ്രിക്കൻ ആംഗ്യം കാണിക്കുകയും തുടർന്ന് പ്രകോപിതനായ കോഹ്ലി ബാവുമയുമായി ചൂടേറിയ സംഭാഷണത്തിൽ ഏർപെടുകയും ചെയ്തു.

വീഡിയോ :

മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടി. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാവുമയും റാസി വാൻഡർ ഡസനുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ചു സ്കോർ സമ്മാനിച്ചത്. ബാവുമ 143 പന്തിൽ 110 റൺസ് നേടി പുറത്തായപ്പോൾ റാസി വാൻഡർ ഡസൻ 96 പന്തിൽ 129 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : BCCI )

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപായാണ് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥനത്തുനിന്നും ഒഴിവാക്കി രോഹിത് ശർമ്മയെ ബിസിസിഐ ലിമിറ്റഡ് ഓവർ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചത്. എന്നാൽ പരിക്ക് മൂലം രോഹിത് ശർമ്മയ്ക്ക് പര്യടനം നഷ്ടപെട്ടതോടെ കെ എൽ രാഹുലിനെ ഏകദിന പരമ്പരയ്ക്കുള്ള ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.

( Picture Source : BCCI )