Skip to content

തകർപ്പൻ സെഞ്ചുറി നേടി റെയ്ന ഉത്തർപ്രേദേശിന് കൂറ്റൻ സ്കോർ 

തുടർച്ചയായ മോശം പ്രകടനത്തിന് ശേഷം കിടിലൻ സെഞ്ചുറി നേടി ഫോം വീണ്ടെടുത്ത് സുരേഷ് റെയ്‌ന . ബംഗാളിന് എതിരെ നടന്ന മത്സരത്തിൽ 49 പന്തിൽ നിന്നാണ് റെയ്ന തന്റെ  നാലാമത്തെ ടി20 സെഞ്ചുറി നേടിയത് . 59 പന്തിൽ നിന്നും 13 ഫോറും 7 സിക്സും അടക്കം 126 റൺസ് നേടി റെയ്ന പുറത്താകാതെ നിന്നു . 

അക്ഷദീപ് നാഥ് 43 പന്തിൽ 80 റൺസ് നേടി റെയ്നയ്ക്ക് മികച്ച പിന്തുണ നൽകി . മത്സരത്തിൽ ഉത്തർപ്രേദേശ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 235 റൺസ് നേടി . 

ഇന്നത്തെ സെഞ്ചുറിയോടെ റെയ്ന ടി20 യിൽ 7000 റൺസ് തികച്ചു . വിരാട് കോഹ്ലിക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റസ്‌മാൻ ഈ നേട്ടം കൈ വരിക്കുന്നത് .