Skip to content

ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് കേപ് ടൗൺ ടെസ്റ്റിന് ശേഷം അവൻ പറഞ്ഞിരുന്നു, ജസ്പ്രീത് ബുംറ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം താൻ ഒഴിയുകയാണെന്ന് കേപ് ടൗൺ ടെസ്റ്റിന് ശേഷം നടന്ന ടീം മീറ്റിങിൽ കോഹ്ലി പറഞ്ഞിരുന്നതായി ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന തീരുമാനം കോഹ്ലി ആരാധകരുമായി പങ്കുവെച്ചത്.

( Picture Source : BCCI )

2014 ൽ എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോഹ്ലി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. തുടർന്ന് ഏഴ് വർഷത്തോളം ഇന്ത്യയെ നയിച്ച കോഹ്ലി കഴിഞ്ഞ അഞ്ച് വർഷം ടീമിനെ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചുകൊണ്ടാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിടവാങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റൻ കൂടിയാണ് കോഹ്ലി.

” ഒരു ടീമെന്ന നിലയിൽ ഞങ്ങൾ വളരെ അടുത്താണ്, ടെസ്റ്റ് ക്യാപ്റ്റൻസി താൻ ഒഴിയുകയാണെന്ന് അദ്ദേഹം ടീം മീറ്റിങിൽ പറഞ്ഞിരുന്നു. ഒരു ടീമെന്ന നിലയിൽ അദ്ദേഹം അത് ഞങ്ങളെ അറിയിച്ചു. അദ്ദേഹത്തിൻ്റെ തീരുമാനത്തെയും നേതത്വത്തെയും ഞങ്ങൾ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റ് ടീമിന് നൽകിയ സംഭാവകൾക്ക് അദ്ദേഹത്തെ ഞങ്ങൾ അഭിനന്ദിച്ചു, ഒപ്പം ആശംസകളും നേർന്നു. “

( Picture Source : BCCI )

” അവൻ്റെ തീരുമാനത്തെ കുറിച്ച് വിധി പറയാനല്ല ഞാൻ വന്നിരിക്കുന്നത്, അത് കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനമാണ് അതിനെ ഞങ്ങൾ മാനിക്കുന്നു. തൻ്റെ ശരീരം എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും ഏത് മാനസികാവസ്ഥയിലാണെന്നും അവനറിയാം. അതുകൊണ്ട് തന്നെ ആ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. കോഹ്ലിയുടെ ക്യാപ്റ്റൻസിയ്ക്ക് കീഴിൽ കളിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.

( Picture Source : BCCI )

” അവൻ്റെ കീഴിലാണ് ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് പോലെ, അവൻ ടീമിലേക്ക് ഒരുപാട് എനർജി കൊണ്ടുവരുന്നു. അവൻ എല്ലായ്പ്പോഴും ടീമിലെ നേതാവായിരിക്കും. ടീമിന് വേണ്ടി അവൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്, ഇനി മുന്നോട്ട് പോകുന്തോറും അതിൽ മാറ്റമുണ്ടാകില്ല. ” ജസ്പ്രീത് ബുംറ പറഞ്ഞു.

( Picture Source : BCCI )