Skip to content

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞ് വിരാട് കോഹ്ലി, ഞെട്ടലോടെ ക്രിക്കറ്റ് ലോകം

കേപ് ടൗൺ ടെസ്റ്റിലെ തോൾവിയ്ക്ക് പുറകെ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ഞെട്ടിപ്പിക്കുന്ന തീരുമാനം വിരാട് കോഹ്ലി പങ്കുവെച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച ക്യാപ്റ്റൻ കൂടിയാണ് വിരാട് കോഹ്ലി.

( Picture Source : BCCI )

2014 ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. വിരാട് ഇന്ത്യൻ ക്യാപ്റ്റനാവുമ്പോൾ ടെസ്റ്റ് റാങ്കിങിൽ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യയുണ്ടായിരുന്നത്. തുടർന്ന് ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി ഉയരങ്ങളിലേക്ക് നയിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കോഹ്ലിയുടെ കീഴിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. കൂടാതെ പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എത്തിക്കാനും കോഹ്ലിയ്ക്ക് സാധിച്ചു.

( Picture Source : BCCI )

ടെസ്റ്റ് ക്രിക്കറ്റിൽ 68 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള വിരാട് കോഹ്ലി 40 മത്സരങ്ങളിൽ ടീമിനെ വിജയത്തിൽ എത്തിച്ചിട്ടുണ്ട്. 17 മത്സരങ്ങളിൽ മാത്രമാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ നാലാമത്തെ ക്യാപ്റ്റനായിട്ടാണ് കോഹ്ലി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്.

( Picture Source : BCCI )

വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മയായിരിക്കും ഇനി ഇന്ത്യയെ നയിക്കുക. നേരത്തേ അജിങ്ക്യ രഹാനെയെ ഒഴിവാക്കി രോഹിത് ശർമ്മയെ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാക്കി ബിസിസിഐ നിയമിച്ചിരുന്നു.

( Picture Source : BCCI )