Skip to content

കേപ് ടൗൺ ടെസ്റ്റിലെ തോൽവി, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കനത്ത തിരിച്ചടി. മത്സരത്തിലെ ഏഴ് വിക്കറ്റിൻ്റെ പരജയത്തോടെ പരമ്പര നഷ്ടപെട്ടതിനൊപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തളളപ്പെട്ടു.

( Picture Source : BCCI )

ഇതുവരെ മൂന്ന് പരമ്പരകൾ കളിച്ച ഇന്ത്യ നാല് മത്സരങ്ങളിൽ വിജയിച്ചപ്പോൾ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളാകട്ടെ സമനിലയിലാണ് അവസാനിച്ചത്. കേപ് ടൗൺ ടെസ്റ്റിലെ പരാജയത്തിന് പുറകെ പോയിൻ്റ് ടേബിളിൽ പാകിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും പിന്നിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. 49.07 PCT യാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.

( Picture Source : BCCI )

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വമ്പൻ വിജയം ഇന്ത്യ നേടിയെങ്കിലും ജോഹനാസ്ബർഗിലും കേപ് ടൗണിലും നടന്ന മത്സരങ്ങളിൽ മികവ് പുലർത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ബൗളർമാർ മികവ് പുലർത്തിയപ്പോൾ ബാറ്റ്സ്മാൻമാരുടെ മോശം പ്രകനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

കളിച്ച രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയിച്ച ശ്രീലങ്കയും കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ഓസ്ട്രേലിയയുമാണ് പോയിൻ്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.

അഞ്ചാം സ്ഥാനങ്ങളിലേക്ക് പിന്തളളപ്പെട്ടുവെങ്കിലും ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ അവസാനിച്ചിട്ടില്ല. മൂന്ന് പരമ്പരകളാണ് ഇനി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുള്ളത്. ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും സ്വന്തം നാട്ടിൽ ഏറ്റുമുട്ടുമ്പോൾ ബംഗ്ലാദേശിനെ അവരുടെ നാട്ടിൽ ഇന്ത്യ നേരിടും. കൂടാതെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ മാറ്റിവെച്ച ഒരു ടെസ്റ്റും ഇനി ശേഷിക്കുന്നുണ്ട്.

( Picture Source : BCCI )

ഈ പരമ്പരകളിൽ മികച്ച വിജയം നേടിയാൽ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ഫൈനലിൽ പ്രവേശിച്ചുവെങ്കിലും ഫൈനൽ പോരാട്ടത്തിൽ ന്യൂസിലാൻഡിനോട് ഇന്ത്യ പരാജയപെട്ടിരുന്നു.

( Picture Source : BCCI )