Skip to content

ലാബുഷെയ്നെ അക്ഷരാർത്ഥത്തിൽ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്, ചിരിയടക്കാനാകാതെ സ്മിത്തും കമ്മിൻസും, വീഡിയോ കാണാം

കളിക്കളത്തിൽ തൻ്റേതായ മാനറിസം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഓസ്ട്രേലിയയുടെ യുവതാരം മാർനസ് ലാബുഷെയ്ൻ. ഇപ്പോഴിതാ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ രസകരമായ രീതിയിൽ പുറത്തായി ചിരിപടർത്തിയിരിക്കുകയാണ് ലാബുഷെയ്ൻ. ലാബുഷെയ്ൻ്റെ വിക്കറ്റ് നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ലാബുഷെയ്ൻ്റെ ഈ രസകരമായ വിക്കറ്റിൽ ചിരിപിടിച്ചുനിർത്താൻ ഉറ്റ സുഹൃത്തായ സ്മിത്തിനും ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും സാധിച്ചില്ല.

( Picture Source : Twitter )

മത്സരത്തിൽ ടോസ് നഷ്പ്പെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 12 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. വാർണറും സ്മിത്തും പൂജ്യത്തിന് പുറത്തായപ്പോൾ കഴിഞ്ഞ മത്സരത്തിൽ രണ്ട് ഇനിങ്‌സിലും സെഞ്ചുറി കുറിച്ച ഖ്വാജയ്ക്ക് 6 റൺസ് നേടാനെ സാധിച്ചുള്ളൂ. തുടർന്ന് ട്രാവിസ് ഹെഡിനെ കൂട്ടുപിടിച്ച് ലാബുഷെയ്ൻ നടത്തിയ കൗണ്ടർ അറ്റാക്കിങ്ങാണ് ഓസ്ട്രേലിയയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. ഹെഡിനൊപ്പം നാലാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്ത ലാബുഷെയ്ൻ 53 പന്തിൽ 44 റൺസ് നേടിയാണ് പുറത്തായത്.

( Picture Source : Twitter )

രസകരമായ രീതിയിലാണ് ലാബുഷെയ്ൻ പുറത്തായത്. ബ്രോഡ് എറിഞ്ഞ 23 ആം ഓവറിലെ ആദ്യ പന്തിൽ ഓഫ് സ്റ്റാമ്പിന് വെളിയിലേക്ക് ഷഫിൾ ചെയ്തുകൊണ്ട് ലാബുഷെയ്ൻ ഷോട്ടിന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപെട്ട് തെന്നിവീഴുകയും ബൗൾഡ് ഔട്ടാവുകയും ചെയ്തു.

വീഡിയോ ;

ലാബുഷെയ്ൻ്റെ വിക്കറ്റ് കണ്ട് ചിരിയടക്കാൻ സ്റ്റീവ് സ്മിത്തിനും ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും സാധിച്ചില്ല. ഇരുവരും ചിരിച്ചുകൊണ്ടായിരുന്നു വിക്കറ്റ് വീക്ഷിച്ചത്.

പരമ്പരയിൽ എട്ട് ഇന്നിങ്സിൽ നിന്നും 330 റൺസ് ലാബുഷെയ്ൻ നേടിയിട്ടുണ്ട്. മികച്ച പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനെയും ജോ റൂട്ടിനെയും പിന്നിലാക്കി ലാബുഷെയ്ൻ ഒന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter )