Skip to content

പുജാര കൈവിട്ട ക്യാച്ച് ഹെൽമറ്റിൽ തട്ടി, ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് അഞ്ച് റൺസ്, വീഡിയോ കാണാം

ക്രിക്കറ്റിലെ അപൂർവ്വകാഴ്ച്ചയ്ക്ക് വേദിയായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 50 ആം ഓവറിലാണ് ക്രിക്കറ്റിൽ അധികം കണ്ടിട്ടില്ലാത്ത കാഴ്ച്ചയ്ക്ക് ആരാധകർ സാക്ഷ്യം വഹിച്ചത്.

( Picture Source : Twitter )

ഷാർദുൽ താക്കൂർ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ബാവുമയുടെ ബാറ്റിൽ തട്ടി എഡ്ജ് ചെയ്യുകയും ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന ചേതേശ്വർ പുജാര ക്യാച്ച് ഡ്രോപ്പ് ചെയ്യുകയും ചെയ്തു. എന്നാൽ പുജാരയ്ക്ക് കൈപിടിയിൽ ഒതുക്കാൻ സാധിക്കാതിരുന്ന പന്ത് നേരേ ചെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പിന്നിൽ വെച്ചിരുന്ന ഹെൽമറ്റിലാണ് തട്ടിയത്. തുടർന്ന് നിയമപ്രകാരം ദക്ഷിണാഫ്രിക്കയ്ക്ക് അമ്പയർമാർ അഞ്ച് റൺസ് നൽകുകയും ചെയ്തു.

വീഡിയോ : 

തനിക്ക് ലഭിച്ച അവസരം മുതലാക്കുവാൻ ബാവുമയ്ക്ക് സാധിച്ചില്ല. 52 പന്തിൽ 28 റൺസ് മാത്രം നേടിയ താരത്തെ തകർപ്പൻ പന്തിലൂടെ മൊഹമ്മദ് ഷാമി പുറത്താക്കുകയായിരുന്നു.

( Picture Source : Twitter )

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 223 റൺസ് ഇന്ത്യ നേടിയിരുന്നു. 201 പന്തിൽ 79 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ചേതേശ്വർ പുജാര 77 പന്തിൽ 43 റൺസ് നേടി പുറത്തായപ്പോൾ 12 പന്തിൽ 9 റൺസ് മാത്രം നേടിയ അജിങ്ക്യ രഹാനെ വീണ്ടും നിരാശപെടുത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ 73 റൺസ് വഴങ്ങി നാല് വിക്കറ്റും മാർക്കോ യാൻസൻ 55 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.

( Picture Source : Twitter )