Skip to content

വിക്കറ്റ് നേടികൊണ്ട് തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്‌ലർ, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നൂസിലൻഡിന് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 117 റൺസിനുമായിരുന്നു മത്സരത്തിൽ ആതിഥേയരുടെ വിജയം. ടീമിലെ സീനിയർ ബാറ്റ്സ്മാനായ റോസ് ടെയ്‌ലറുടെ അവസാന ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. വിക്കറ്റ് നേടി ടീമിനെ വിജയത്തിലെത്തിച്ചാണ് ടെയ്‌ലർ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞിരിക്കുന്നത്.

( Picture Source : Twitter )

ആദ്യ മത്സരത്തിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് പരാജയപ്പെട്ട ന്യൂസിലൻഡ് മികച്ച തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ നടത്തിയത്. ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ടോം ലാതത്തിൻ്റെയും സെഞ്ചുറി നേടിയ ഡെവൺ കോൺവെയുടെയും മികവിൽ 521 റൺസ് നേടിയ ഡിക്ലയർ ചെയ്ത ന്യൂസിലൻഡ് മറുപടി ബാറ്റിംഗിനിങ്ങിയ ബംഗ്ളാദേശിനെ 126 റൺസിൽ ചുരുക്കികെട്ടി. 395 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യപെട്ട് രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 278 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകൾ നഷ്ടപെട്ട ശേഷമാണ് ക്യാപ്റ്റൻ ടോം ലാതം ഓവർ ടോസ് ടെയ്‌ലർക്ക് നൽകിയത്. 112 മത്സരം നീണ്ട ടെസ്റ്റ് കരിയറിൽ എട്ടാം തവണ മാത്രമാണ് ടെയ്ലർ പന്തെറിഞ്ഞിരുന്നത്. ഓവറിലെ ആദ്യ രണ്ട് പന്തുകൾ ഡിഫൻഡ് ചെയ്ത ബംഗ്ലാദേശ് ബാറ്റ്സ്മാൻ ഇബാദത്ത് ഹൊസൈൻ മൂന്നാം പന്തിൽ വലിയ ഷോട്ടിന് ശ്രമിക്കുകയും ക്യാച്ച് ഔട്ടായി പുറത്താവുകയും ചെയ്തു.

വീഡിയോ :

2007 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ടെയ്ലർ 112 മത്സരങ്ളിൽ നിന്നും 44.16 ശരാശരിയിൽ 19 സെഞ്ചുറിടും 35 ഫിഫ്റ്റിയുമടക്കം 7684 റൺസ് കിവികൾക്കായി നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ കൂടിയാണ് റോസ് ടെയ്‌ലർ. ഏകദിന ക്രിക്കറ്റിൽ 233 മത്സരങ്ങളിൽ നിന്നും 8576 റൺസ് നേടിയിട്ടുള്ള ടെയ്‌ലർ 102 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നും 1909 റൺസും നേടിയിട്ടുണ്ട്.

( Picture Source : Twitter )