CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

സൂപ്പർ ഓവറിൽ നാലു വിക്കറ്റ് : മെൽബൺ സ്റ്റാർസിനു ജയം 

മെൽബൺ : വനിതകളുടെ ട്വന്റി ട്വന്റി ലീഗ് ആയ ബിഗ് ബാഷിൽ മെൽബൺ സ്‌റ്റേഴ്സും മെൽബൺ റെനെഗേറ്റ്സും തമ്മിൽ ഉള്ള മത്സരത്തിന് നാടകീയ അന്ത്യം. ഇരു ടീമും ഇരുപതോവർ ബാറ്റ് ചെയ്ത് മത്സരം ടൈ ആവുകയും പിന്നീട് സൂപ്പർ ഓവേറിലേക്ക് മത്സരം നീളുകയും ചെയ്ത മത്സരത്തിൽ ഒടുവിൽ മെൽബൺ സ്റ്റാർസ് തന്നെ വിജയം കാണുകയായിരുന്നു. സൂപ്പർ ഓവറിലും ഇരു ടീമുകളും ഒരേ സ്കോർ തന്നെയാണ് നേടിയത് എങ്കിലും കൂടുതൽ ബൗണ്ടറി മത്സരത്തിൽ നേടിയ മെൽബൺ സ്റ്റാർസ് മത്സരത്തിൽ വിജയികളാവുകയായിരുന്നു. 


ആദ്യം ബാറ്റ് ചെയ്ത മെൽബൺ സ്റ്റാർസ് ലീ (31) ലാന്നിങ് (21) കിംഗ് (22) എന്നിവരുടെ ബാറ്റിങ്ങിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടിയപ്പോൾ മെൽബൺ റെനെഗേറ്റ്സ് മൊളിനെസ് (25) സത്തെർവൈറ്റ് (31*) എന്നിവരുടെ മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 118 റൺസിൽ തന്നെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോൾ മത്സരം സൂപ്പർ ഓവേറിലേക്ക് നീണ്ടു. 

സൂപ്പർ ഓവറിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മെൽബൺ റെനെഗേറ്റ്സ് നാല് വിക്കറ്റുകൾ ആണ് നഷ്ടപ്പെടുത്തിയത്. ബോൺനെ എറിഞ്ഞ ആദ്യ പന്തിൽ ബൗണ്ടറി വഴങ്ങി എങ്കിലും അടുത്ത രണ്ട് പന്തിൽ വിക്കറ്റ് നേടി ശ്കതമായി തിരിച്ചു വന്നു. ഹാട്രിക്ക് പന്തിൽ റൺ ഔട്ട് കൂടി വന്നതോടെ തുടർച്ചയായി മൂന്ന് പന്തുകളിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മെൽബൺ റെനെഗേറ്റ്സ്. അവസാന പന്ത് നോ ബോൾ ആയെങ്കിലും ഫ്രീഹിറ്റിൽ ഓവർ ത്രോക്ക് മൂന്ന് റൺസ് ഓടിയെടുക്കാൻ ഉള്ള ശ്രമത്തിൽ സൂപ്പർ ഓവറിലെ നാലാം വിക്കറ്റും വീണു. 


സൂപ്പർ ഓവറിൽ 11 റൺസിന്റെ ലക്ഷ്യവും ആയി ഇറങ്ങിയ മെൽബൺ സ്റ്റാർസ് ഓരോവരിൽ ആറു റൺസ് നേടിയതോട് കൂടി ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീമിനെ വിജയികളായി പ്രഖ്യാപിച്ചു. മത്സരത്തിൽ മെൽബൺ റെനെഗേറ്റ്സ് 8 ബൗണ്ടറികൾ നേടിയപ്പോൾ മെൽബൺ സ്റ്റാർസ് 9 ബൗണ്ടറികൾ നേടിയിരുന്നു.