Skip to content

ഒരു പന്തിൽ 7 റൺസ്! ബംഗ്ലാദേശിന്റെ മണ്ടത്തരം കാരണം ന്യുസിലാൻഡിന് ലഭിച്ചത് 7 റൺസ് – വീഡിയോ

ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ  ബംഗ്ലാദേശിനെതിരായ ന്യുസിലാന്ഡിന്റെ രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ മത്സരത്തിനിടെ ഉണ്ടായ രസകരമായ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  ഒരു പന്തിൽ 7 റൺസ് വഴങ്ങിയതാണ് സംഭവം. ഒപ്പം ന്യുസിലാൻഡ് താരത്തിന് ലൈഫ് ലൈനും നൽകി.

26ആം ഓവറിലെ അവസാന പന്തിലായിരുന്നു ഈ സംഭവം. ന്യൂസിലൻഡ് ബാറ്റർ വിൽ യങ്ങിന് ആദ്യം ലൈഫ്‌ലൈൻ സമ്മാനിക്കുകയും തുടർന്ന് ഓവർത്രോയിലൂടെ 7 റൺസ് നൽകുകയും ചെയ്തു. എബാദത്ത് ഹൊസൈന്റെ ഡെലിവറിയിൽ യങ് എഡ്ജ് ചെയ്യുകയായിരുന്നു. തുടർന്ന് ആദ്യ സ്ലിപ്പിലേക്ക് പോയി. എന്നാൽ ഈ അവസരം ബംഗ്ലാദേശ് താരം കൈവിട്ടും കളഞ്ഞു. ഡ്രോപ്പ് ചെയ്ത പന്ത് ബൗണ്ടറി ലൈന് ലക്ഷ്യമാക്കി മുന്നേറി.

ഇതിനിടെ ലതാമും യങ്ങും ചേർന്ന് 3 റൺസ് ഓടിയെടുത്തു. ബൗണ്ടറി പോകാതെ പന്ത് സേവ് ചെയ്യുകയും വിക്കറ്റ് കീപ്പറിന് കൈമാറുകയും ചെയ്തു. വിക്കറ്റ് കീപ്പറിന് പന്ത് കൈയിൽ ലഭിക്കുന്ന സമയത്ത് യങ് മൂന്നാം റൺസ് ഓടി പൂർത്തിയാക്കിയിരുന്നില്ല ഇത് ശ്രദ്ധയിൽപ്പെട്ട വിക്കറ്റ് കീപ്പർ അവസരം മുതലാക്കാൻ നോൺ സ്‌ട്രൈക് എൻഡിലേക്ക് അതിവേഗത്തിൽ ത്രോ ചെയ്തു.

എന്നാൽ ഈ അപ്രതീക്ഷിത ത്രോ കവർ ചെയ്യാൻ നോൺ സ്‌ട്രൈക് എൻഡിൽ തയ്യാറായി ആരും ഉണ്ടായിരുന്നില്ല. ഇതോടെ അതിവേഗത്തിൽ വന്ന പന്ത് സ്റ്റംപ് ലക്ഷ്യം തെറ്റി ബൗണ്ടറിയിലേക്ക് കുതിക്കുകയായിരുന്നു. ഈ ബൗണ്ടറി തടുക്കാൻ  ഹൊസൈൻ പിറകെ ഓടിയെങ്കിലും സേവ് ചെയ്യാനായില്ല. ഇതോടെ 7 റൺസാണ് ബംഗ്ലാദേശിന് വഴങ്ങേണ്ടി വന്നത്.

അതേസമയം മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ  ന്യുസിലാൻഡ് ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 349 റൺസുമായി ശക്തമായ നിലയിലാണ്. ആദ്യ വിക്കറ്റിൽ ലതാമും യങ്ങും ചേർന്ന് 148 റൺസാണ് കൂട്ടിച്ചേർത്തത്. 54 റൺസുമായി യങ്  പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോണ്വെയും കൂട്ടിപിടിച്ച് ലതാം 201 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു. 278 പന്തിൽ നിന്ന് 186 റൺസ് ലതാം നേടിയിട്ടുണ്ട്. 148 പന്തിൽ 99 റൺസുമായി കോണ്വെയും ക്രീസിലുണ്ട്