CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഇംഗ്ലണ്ടിന് 282 റൺസിന്റെ ജയം 

ക്യുൻസ്ടൌൺ : അണ്ടർ 19 വേൾഡ് കപ്പിൽ കാനഡയെ 282 റൺസിന്‌ തകർത്ത് ഇംഗ്ലണ്ട് ടീം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡ ടീം വെറും 101 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു. 


ഇംഗ്ലണ്ട് ടീമിന് വേണ്ടി രണ്ടു സെഞ്ചുറികൾ പിറന്നപ്പോൾ കാനഡക്ക് വേണ്ടി ആരും മികച്ച പ്രകടനം നടത്താതെ കിഴടങ്ങി. ഇംഗ്ലണ്ട് താരങ്ങൾ ആയ ബാങ്ക്സ് ജാക്‌സ് എന്നിവരാണ് സെഞ്ചുറി നേടിയത്. 


114 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 120 റൺസ് ഓപ്പണിങ് ബാറ്സ്‌മെൻ ബാങ്ക്സ് നേടിയപ്പോൾ മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ജാക്‌സ് 82 പന്തിൽ നിന്നും 11 ഫോറുകൾ നേടി 102 റൺസ് നേടി. മധ്യ നിരയിൽ 36 പന്തിൽ നിന്നും 52 റൺസ് നേടിയ ഡേവിസിന്റെ പ്രകടനവും മികച്ചു നിന്നു. ഇന്നത്തെ ജയത്തോട് കൂടി ഗ്രൂപ് സി യിലെ ടേബിൾ ടോപ്പേഴ്‌സ് ആയി മാറി ഇംഗ്ലണ്ട്.