Skip to content

ബുംറയെ ബൗണ്സറിലൂടെ വേട്ടയാടി ജാൻസെൻ ; ഒടുവിൽ വാക്ക് പോരിൽ ഏർപ്പെട്ട് പേസർമാർ – വീഡിയോ

വാണ്ടറേഴ്സ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിക്കളത്തിൽ വാക്ക് പോരിൽ ഏർപ്പെട്ട് ഇന്ത്യയുടെ പേസ് ബൗളർ ബുംറയും ദക്ഷിണാഫ്രിക്കയുടെ പേസർ ജാൻസെനും. 54ആം ഓവറിലായിരുന്നു വാക്ക് പൊരിലേക്ക് നയിച്ച സംഭവം. സ്‌ട്രൈകിൽ ഉണ്ടായിരുന്ന ബുംറയെ ജാൻസെൻ തുടർച്ചയായ ബൗണ്സർ എറിഞ്ഞ് ആക്രമിക്കുകയായിരുന്നു.

മൂന്നാമത്തെ ഡെലിവറിയിൽ ഷോൾഡറിൽ കൊണ്ട ബുംറ ഷോൾഡർ തടവി ജാൻസെൻ മറുപടി നൽകുകയായിരുന്നു. തൊട്ടടുത്ത ഡെലിവറിയും ബുംറയുടെ ദേഹം ലക്ഷ്യമാക്കിയായിരുന്നു ജാൻസെൻ എറിഞ്ഞത്.  ഇതോടെ ഇരുവരും തമ്മിലുള്ള പോരിന് തുടക്കമായി. തന്റെ നേർക്ക് എന്തോ പറഞ്ഞ്  അടുത്ത ഡെലിവറിക്കായി പോവുകയായിരുന്ന ജാൻസെന്റെ നേർക്ക് ചെന്നായിരുന്നു ബുംറയുടെ മറുപടി.

പിന്നാലെ ഇരുവരും പിച്ചിന് മധ്യത്തിൽ വന്ന് തർക്കിക്കുകയായിരുന്നു. സമയോചിതമായി അമ്പയർ ഇടപ്പെട്ടതോടെ ഏറ്റുമുട്ടൽ നീണ്ടു നിന്നില്ല. ഇരുവരെയും അമ്പയർ തിരിച്ചയക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് സീരീസിലും സമാന രീതിയിൽ ആൻഡേഴ്സനുമായി ബുംറ ഏറ്റുമുട്ടിയിരുന്നു.

അതേസമയം രണ്ടാം ടെസ്റ്റ് മത്സരത്തിൽ ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് നേടണം.  2 വിക്കറ്റിന് 85 എന്ന സ്കോറിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 2–ാം ഇന്നിങ്സിൽ 266 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 റൺസും, ദക്ഷിണാഫ്രിക്ക 229 റൺസും നേടിയിരുന്നു. 3 വിക്കറ്റ് വീതം വീഴ്ത്തിയ കഗീസോ റബാദ, മാർക്കോ ജാൻസെൻ, ലുങ്കി എൻഗിഡി എന്നിവരാണു ദക്ഷിണാഫ്രിക്കയ്ക്കായി ബോളിങ്ങിൽ തിളങ്ങിയത്. ഡ്യുവാൻ ഒലിവിയർ ഒരു വിക്കറ്റ് വീഴ്ത്തി. 

https://twitter.com/cric_zoom/status/1478693288509014017?t=5vIZdOQ5CspYXuOB83d3rQ&s=19

 

https://twitter.com/cric_zoom/status/1478693288509014017?t=pVLkgzAQCbV9bCrdAWouZQ&s=19

അർധ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര (53), അജിൻക്യ രഹാനെ (58) എന്നിവരും, ടീമിനു നിർണായക റൺ സംഭാവനകൾ നൽകിയ ഹനുമ വിഹാരി (40 നോട്ടൗട്ട്), ശാർദൂൽ താക്കൂർ (24 പന്തിൽ 28) എന്നിവരുടെ ബാറ്റിങ് പ്രകടനവുമാണ് 2–ാം ഇന്നിങ്സിൽ ഇന്ത്യയ്ക്കു കരുത്തായത്. 33 റൺസാണു രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർ ഇന്ത്യയ്ക്ക് എക്സ്ട്രാ റൺസായി നൽകിയത്