Skip to content

പരിക്കേറ്റ് പുറത്തുപോയ ശേഷം ഗ്രൗണ്ടിൽ തിരിച്ചെത്തിയ ബുംറയെ കയ്യടിച്ച് സ്വാഗതം ചെയ്ത് കോഹ്ലി, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ. മൂന്നാം ദിവസം ബാറ്റിങിൽ മികവ് പുലർത്താൻ സാധിച്ചില്ലയെങ്കിലും പേസർമാരുടെ തകർപ്പൻ പ്രകടന മികവിൽ ഇന്ത്യ മത്സരം കൈപിടിയിലൊതുക്കുകയായിരുന്നു. മൂന്നാം ദിനത്തിൽ ഇന്ത്യയുടെ ആധിപത്യത്തിലും ബൗളിങിനിടെ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക് പറ്റിയത് ഇന്ത്യൻ ടീമിനെയും ആരാധകരെയും ആശങ്കയിലാക്കിയിരുന്നു.

( Picture Source : Twitter )

ഒറ്റനോട്ടത്തിൽ സാരമെന്ന് തോന്നിക്കുന്നതായിരുന്നു ബുംറയുടെ പരിക്ക്. പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറ ഫീൽഡിൽ നിന്നും മടങ്ങുകയും ചെയ്തിരുന്നു. മെഡിക്കൽ ടീമിൻ്റെ പരിശോധനയ്ക്ക് ശേഷം സൗത്താഫ്രിക്കൻ ഇന്നിങ്സിൻ്റെ അവസാന ഘട്ടത്തിലാണ് ബുംറ കളിക്കളത്തിൽ തിരികെയെത്തിയത്. തൻ്റെ പ്രധാനബൗളറുടെ തിരിച്ചുവരവിനെ കയ്യടിച്ചുകൊണ്ടാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വാഗതം ചെയ്തത്.

വീഡിയോ ;

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 327 റൺസ് നേടി പുറത്തായ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്കയെ 197 റൺസിന് ഓൾ ഔട്ടാക്കി. 44 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മൊഹമ്മദ് ഷാമിയാണ് സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയത്. ഷാമിയ്ക്കൊപ്പം 2 വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഷാർദുൽ താക്കൂറും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. മൊഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.

( Picture Source : BCCI )

52 റൺസ് നേടിയ ബാവുമയും 34 റൺസ് നേടിയ ഡീകോക്കും മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. നേരത്തെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ കെ എൽ രാഹുലിൻ്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. 124 റൺസ് നേടിയ കെ എൽ രാഹുലിന് പുറമെ 60 റൺസ് നേടിയ മായങ്ക് അഗർവാളും 48 റൺസ് നേടിയ അജിങ്ക്യ രഹാനെയും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : BCCI )