CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ടെസ്റ്റ് കരിയറിലെ തൻ്റെ ഏഴാം സെഞ്ചുറി കുറിച്ച കെ എൽ രാഹുൽ 123 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്നിലാക്കിയിരിക്കുകയാണ് കെ എൽ രാഹുൽ.

( Picture Source : BCCI )

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 327 റൺസ് നേടിയാണ് ഇന്ത്യ പുറത്തായത്. 278 ന് 3 എന്ന നിലയിൽ നിന്നാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ 327 റൺസിന് ഓൾ ഔട്ടായത്. 49 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. 123 റൺസ് നേടിയ കെ എൽ രാഹുലിന് പുറമെ 60 റൺസ് നേടിയ മായങ്ക് അഗർവാളും 48 റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 35 റൺസ് നേടി പുറത്തായി. സൗത്താഫ്രിക്യ്ക്ക് വേണ്ടി ലുങ്കി എൻഗിഡി 6 വിക്കറ്റും കഗിസോ റബാഡ മൂന്ന് വിക്കറ്റും നേടി.

( Picture Source : BCCI )

മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറെന്ന റെക്കോർഡ് കെ എൽ രാഹുൽ സ്വന്തമാക്കി. ഇതിനുമുൻപ് ഇംഗ്ലണ്ടിൽ രണ്ട് ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള കെ എൽ രാഹുൽ ഓസ്ട്രേലിയയിലും വെസ്റ്റിൻഡീസിലും ഓരോ സെഞ്ചുറി വീതം നേടിയിട്ടുണ്ട്.

( Picture Source : BCCI )

59 ഇന്നിങ്സിൽ നിന്നും എഷ്യയ്ക്ക് പുറത്ത് നാല് സെഞ്ചുറി നേടിയിട്ടുള്ള മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെയാണ് കെ എൽ രാഹുൽ പിന്നിലാക്കിയത്. എഷ്യയ്ക്ക് പുറത്ത് 15 സെഞ്ചുറി നേടിയിട്ടുള്ള സുനിൽ ഗവാസ്കറാണ് ഈ നേട്ടത്തിൽ കെ എൽ രാഹുലിന് മുൻപിലുള്ളത്.

( Picture Source : BCCI )

സൗത്താഫ്രിക്കയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറാണ് കെ എൽ രാഹുൽ വസിം ജാഫറാണ് ആദ്യമായി സൗത്താഫ്രിക്കയിൽ ടെസ്റ്റ് സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ഓപ്പണർ.

( Picture Source : BCCI )
Leave a comment