Skip to content

സൗത്താഫ്രിക്കയിൽ 20 വിക്കറ്റും വീഴ്ത്തുവാൻ അവർക്ക് സാധിക്കും, ഇന്ത്യൻ ബൗളിങ് നിരയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ബൗളിങ് നിരയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷ പ്രകടപ്പിച്ച സച്ചിൻ ടെണ്ടൽക്കർ ഇന്ത്യൻ ബൗളർമാർക്ക് ചില നിർദ്ദേശനങ്ങളും നൽകി.

ഡിസംബർ 26 നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശുഭ്മൻ ഗിൽ എന്നിവരുടെ അഭാവത്തിലാണ് ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിറങ്ങുന്നത്. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ കെ എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ.

” നല്ല സന്തുലിതമായ ബൗളിങ് നിരയാണ് നമ്മുടേത്. നമ്മുടെ ഫാസ്റ്റ് ബൗളർമാർ എല്ലാവരും തന്നെ വ്യത്യസ്തമായ ബൗളർമാരാണ്. ജസ്പ്രീത് ബുംറ വ്യത്യസ്ത ആംഗിളിൽ നിന്നാണ് വരുന്നത്, മൊഹമ്മദ് സിറാജ് ഒരു മികച്ച ബൗളറായി മാറികഴിഞ്ഞു. ഷാദുൽ താക്കൂറാകട്ടെ സ്വിങ് ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന ബൗളറാണ്. ” സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

സാഹചര്യങ്ങൾക്കൊപ്പം ഫിറ്റ്നസും പരിഗണിച്ച് വേണം ബൗളിങ് നിരയെ ഇന്ത്യ തിരഞ്ഞെടുക്കേണ്ടതെന്നും മാസ്റ്റർ ബ്ലാസ്റ്റർ നിർദ്ദേശം നൽകി.

” അന്നത്തെ ദിവസത്തെ ആശ്രയിച്ചാണ് ബൗളിങ് നിരയെ തിരഞ്ഞെടുക്കേണ്ടത്, അവരുടെ ഫിറ്റ്നസും നമ്മൾ കളിക്കാൻ പോകുന്ന മത്സരങ്ങളുടെ എണ്ണവും പരിഗണിക്കേണ്ടതുണ്ട്. നമ്മുടെ ടീമിൽ ഒരുപാട് പരിക്കുകൾ സംഭവിക്കുന്നു. രണ്ട് സ്‌പിന്നർമാർ കളിക്കുന്നില്ല. എന്നിരുന്നാലും മത്സരത്തിൽ 20 വിക്കറ്റും നേടുവാനുള്ള ശക്തി നമ്മുടെ ബൗളിങ് നിരയ്ക്കുണ്ട്. അതിനൊപ്പം അശ്വിൻ്റെ എക്സ്പീരിയൻസും അവൻ പ്രയോഗിക്കുന്ന വേരിയേഷനുകളും എന്നെയേറെ ആകർഷിച്ചു.”

” സ്വിങ് ലഭിക്കുകയാണെങ്കിൽ ഓഫ് സ്റ്റമ്പിന് ചുറ്റും പന്തെറിയാൻ ഞാൻ ബൗളർമാരെ പ്രോത്സാഹിപ്പിക്കും, എന്നാൽ പുറത്തായി പന്തെറിയരുത്, അത് ബാറ്റിങ് എളുപ്പമാക്കും. ഒരിക്കലും ന്യൂ ബോൾ പാഴാക്കികളയരുത്, സൗത്താഫ്രിക്കയിൽ ന്യൂ ബോൾ വളരെ നിർണായകമായമാണ്.” സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു.