Skip to content

ഔട്ടായി മടങ്ങുന്നതിനിടയിൽ തൻ്റെ ഗ്ലൗസ് കുട്ടി ആരാധകന് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും നിരവധി വിവാദങ്ങളിൽ പങ്കാളിയായ താരമാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. എന്നാൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിട്ട വിലക്കിന് ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയതുമുതൽ ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും മറ്റൊരു വാർണറിനെയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. ഓൺ ഫീൽഡിൽ റൺസ് വാരിക്കൂട്ടിയ വാർണർ ഓഫ് ഫീൽഡിൽ സോഷ്യൽ മീഡിയകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി. ഇപ്പോഴിതാ ആഷസിൽ തൻ്റെ ബാറ്റിങ് ഗ്ലൗസ് കളികാണാനെത്തിയ കുട്ടി ആരാധകന് സമ്മാനിച്ചുകൊണ്ട് കയ്യടി നേടിയയിരിക്കുകയാണ് ഡേവിഡ് വാർണർ.

( Picture Source : Twitter )

അഡലെയ്ഡിൽ നടന്നുകൊണ്ടരിക്കുന്ന ആഷസ് പരമ്പയിലെ രണ്ടാം മത്സരത്തിൽ സെഞ്ചുറിയ്ക്ക് 5 റൺ അകലെ 95 റൺസ് നേടിയാണ് ഡേവിഡ് വാർണർ പുറത്തായത്. 167 പന്തിൽ 11 ബൗണ്ടറി നേടി സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വാർണറെ സ്റ്റുവർട്ട് ബ്രോഡിൻ്റെ കൈകളിലെത്തിച്ച് ബെൻ സ്റ്റോക്സാണ് പുറത്താക്കിയത്. കളിക്കളത്തിൽ നിന്നും പവലിയനിലേക്ക് മടങ്ങവെയാണ് തൻ്റെ ഗ്ലൗസ് കളികാണാനെത്തിയ കുട്ടിആരാധകന് ഡേവിഡ് വാർണർ സമ്മാനിച്ചത്.

( Picture Source : Twitter )

തുടർച്ചയായ രണ്ടാം തവണയാണ് ഡേവിഡ് വാർണർ 90 കളിൽ പുറത്താകുന്നത്. നേരത്തെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ 94 റൺസ് നേടിയാണ് ഡേവിഡ് വാർണർ പുറത്തായത്.

വീഡിയോ ;

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലി ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടിയിട്ടുണ്ട്. 95 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 18 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്ത് സമ്പർക്കം പുലർത്തിയതിനെ തുടർന്ന് പാറ്റ് കമ്മിൻസിന് കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് വൈസ് ക്യാപ്റ്റനായ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ മത്സരത്തിൽ നയിക്കുന്നത്. ഗാബയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ 9 വിക്കറ്റിൻ്റെ വമ്പൻ വിജയം നേടിയിരുന്നു.

( Picture Source : Twitter )