Skip to content

ഒന്നാമനായി ജഡേജ, ഡുപ്ലെസിസും റെയ്നയുമില്ല, നാല് താരങ്ങളെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്‌സ്

മെഗാതാരലേലത്തിന് മുൻപായി നാല് താരങ്ങളെ ടീമിൽ നിലനിർത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഫാഫ് ഡുപ്ലെസിസിനെ ഒഴിവാക്കിയ ചെന്നൈ ചിന്നതല സുരേഷ് റെയ്‌നയെയും അമ്പാട്ടി റായുഡുവിനെയും നിലനിർത്തിയില്ല.

ഒന്നാമനായി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തിയത്. ശേഷം ക്യാപ്റ്റൻ എം എസ് ധോണിയെയും ഓൾറൗണ്ടർ മൊയിൻ അലിയെയും കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർ ഋതുരാജ് ഗയ്ഗ്വാദിനെയും ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തി. 16 കോടിയാണ് രവീന്ദ്ര ജഡേജയ്ക്ക് ലഭിക്കുക. എം എസ് ധോണിയെ 12 കോടിയ്ക്കും ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലിയെ എട്ട് കോടിയ്ക്കും ഋതുരാജ് ഗയ്ഗ്വാദിനെ 6 കോടിയ്ക്കുമാണ് ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തിയത്.

സുരേഷ് റെയ്‌ന, ഫാഫ്‌ ഡുപ്ലെസിസ്, അമ്പാട്ടി റായുഡു, ഷാർദുൽ താക്കൂർ, ദീപക് ചഹാർ, ജോഷ് ഹേസൽവുഡ് എന്നിവരാണ് ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്താതിരുന്ന പ്രധാനതാരങ്ങൾ.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും മൊഹമ്മദ് സിറാജിനെയും നിലനിർത്തിയപ്പോൾ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെ നിലനിർത്തി.ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ട്രെൻഡ് ബോൾട്ട്, ഡീകോക്ക് എന്നിവരാണ് മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയ പ്രധാനതാരങ്ങൾ.

പഞ്ചാബ് കിങ്‌സ് മായങ്ക് അഗർവാളിനെയും അൺക്യാപഡ് പ്ലേയർ അർഷ്ദീപ് സിങിനെയും നിലനിർത്തിയപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, അൺക്യാപഡ് താരങ്ങളായ അബ്‌ദുൽ സമദ്, ഉമ്രൻ മാലിക്ക് എന്നിവരെ നിലനിർത്തി.