Skip to content

ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമില്ല, നാല് താരങ്ങളെ നിലനിർത്തി മുംബൈ ഇന്ത്യൻസ്

ഐ പി എൽ മെഗാലേലത്തിന് മുൻപായി നാല് താരങ്ങളെ ടീമിൽ നിലനിർത്തി മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, ക്രൂനാൽ പാണ്ഡ്യ എന്നിവരെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയില്ല.

( Picture Source : IPL )

ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറ എന്നിവരെ നിലനിർത്തിയ മുംബൈ ഇന്ത്യൻസ് മൂന്നാമനായി സൂര്യകുമാർ യാദവിനെയും നാലാമനായി കീറോൺ പൊള്ളാർഡിനെയും നിലനിർത്തി. 16 കോടിയ്ക്കാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. ജസ്പ്രീത് ബുംറയ്ക്ക് 12 കോടി ലഭിക്കുമ്പോൾ സൂര്യകുമാർ യാദവിനെ എട്ട് കോടിയ്ക്കും പൊള്ളാർഡിനെ 6 കോടിയ്ക്കുമാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്.

( Picture Source : IPL )

കഴിഞ്ഞ സീസണിൽ പ്ലേയോഫിൽ പ്രവേശിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നില്ല. പോയിന്റ് ടേബിളിൽ 14 മത്സരങ്ങളിൽ നിന്നും ഏഴ് വിജയത്തോടെ അഞ്ചാം സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്.

പാണ്ഡ്യ സഹോദരങ്ങൾക്കും ഇഷാൻ കിഷനുമൊപ്പം ട്രെൻഡ് ബോൾട്ടും ക്വിന്റൺ ഡീകോക്കുമാണ് മുംബൈ ഇന്ത്യൻസ് നിലനിർത്താതെ പോയ പ്രധാനതാരങ്ങൾ.

( Picture Source : IPL )