Skip to content

ക്രിക്കറ്റ് പന്തുകളിലേക്ക് ഒരു കടന്ന് നോട്ടം..

ടെസ്റ്റ് മത്സരങ്ങൾക്ക് ഒരോ രാജ്യത്തും വിവിധയിനം Brand കളുടെ ക്രിക്കറ്റ് പന്തുകൾ ആണ് ഉപയോഗിക്കുന്നത്. സ്വന്തം രാജ്യത്തെ കാലാവസ്ഥയ്ക്കും, പിച്ചിനും, സാഹചര്യങ്ങൾക്കും അനുസരിച്ചാണ് പന്തുകളുടെ നിർമ്മാണം.SG,Dukes,Kookkabura ഈ 3 ബ്രാൻഡുകളുടെ പന്തുകൾ ആണ് പ്രധാനമായും ഇന്ന് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്.ഇന്ത്യയിൽ കഴിഞ്ഞ 23 വർഷമായി ടെസ്റ്റ് മത്സരങ്ങൾക്കും, രഞ്ചിട്രോഫി മത്സരങ്ങൾക്കും, മറ്റ് ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾക്കും ഉപയോഗിക്കുന്നത് SG ക്രിക്കറ്റ് പന്തുകൾ ആണ്.1950 ൽ ആണ് ഇന്ത്യയിൽ SG പന്തുകളുടെ നിർമ്മാണം തുടങ്ങിയത്.പാകിസ്ഥാൻ (UAE),ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കും ഉപയോഗിക്കുന്നത് SG പന്തുകൾ തന്നെയാണ്. ഇംഗ്ലണ്ട്,വിൻഡീസ് എന്നീ രാജ്യങ്ങളിൽ നടക്കുന്ന രാജ്യാന്തര ടെസ്റ്റ് മത്സരങ്ങൾക്ക് Dukes ക്രിക്കറ്റ് പന്തുകളാണ് ഉപയോഗിക്കുന്നത്.

ഓസ്ട്രേലിയ, ന്യുസിലാൻഡ്, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിൽ ഉപയോഗിക്കുന്നത് Kookkaburra യുടെ പന്തുകളും.Kookkaburra പന്തുകളുടെ നിർമ്മാണവും ഓസ്ട്രേലിയയിൽ തന്നെയാണ്.

1946 മുതലാണ് ഓസ്ട്രേലിയ, ന്യുസിലാൻഡ്, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് Kookkaburra യുടെ പന്തുകൾ ഉപയോഗിച്ച് തുടങ്ങിയത്.1780 മുതൽ ആണ് Dukes ക്രിക്കറ്റ് പന്തുകളാണ് ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കും മറ്റ് ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾക്കും ഉപയോഗിച്ച് തുടങ്ങിയത്.Kookkaburra പന്തുകളെ അപേക്ഷിച്ച് Dukes പന്തുകൾക്ക് കൂടുതൽ സ്വിംഗ് ലഭിയ്ക്കുന്നുണ്ട്.ഇതിൽ നിന്ന് എല്ലാം വ്യത്യസ്തമാണ് SG ക്രിക്കറ്റ് പന്തുകൾ.Dukes, SG ക്രിക്കറ്റ് പന്തുകൾ നിർമ്മിക്കുന്നത് മെഷീനുകളുടെ സഹായം ഇല്ലാതെ ആണ്. എന്നാൽ Kookkaburra പന്തുകൾ നിർമ്മിക്കുന്നത് മെഷീനുകളുടെ സഹായത്താലാണ്.ഏകദേശം 20 ഓവർ വരെ മാത്രമേ Kookkaburra പന്തുകൾ സ്വിംഗ് ലഭിയ്ക്കുന്നുള്ളു എന്നണ് വിലയിരുത്തൽ, അതേ സമയം സ്പിന്നർമാർക്ക് നല്ല Grip ലഭിയ്ക്കുകയും അതിനൊപ്പം തന്നെ ബാറ്റ്സ്മാൻമാൻമാർക്ക് വളരെ എളുപ്പത്തിൽ ഷോട്ട്സ് Make ചെയ്യാനും സഹായകമാകും. Dukes പന്തുകളുടെ പ്രത്യേകത ഇരട്ട Stich ഉള്ള Seam ആണ്, ഏകദേശം 50 ഓവർ വരെയും പന്തിൽ നിന്ന് Movement ലഭിയ്ക്കും എന്നാണ് വിലയിരുത്തൽ.അതുകൊണ്ട് തന്നെ സ്പിന്നർമാർക്ക് Kookkaburra പന്തുകളെ അപേക്ഷിച്ച് Dukes പന്തിൽ നിന്ന് കൂടുതൽ ഗ്രിപ്പ് ലഭിയ്ക്കുന്നില്ല.Kookkaburra പന്തുകൾ മെഷീനുകളുടെ സഹായത്താൽ ആണ്, ഒറ്റ Stich മാത്രം ഉള്ള സീം, പന്തിൽ നിന്ന് കൂടുതൽ സ്വിംഗ് ലഭിയ്ക്കുന്നും ഇല്ല.SG ക്രിക്കറ്റ് പന്തുകൾക്ക് പെട്ടെന്ന് തന്നെ Shining നഷ്ടപ്പെടും.പന്തം പഴകും തോറും സ്പിന്നർമാർക്ക് കൂടുതൽ ഗ്രിപ്പ് ലഭിയ്ക്കുകയും ചെയ്യുന്നു.