Skip to content

ഇനിയും അവസരം നൽകണോ? വീണ്ടും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി രഹാനെ : വീഡിയോ

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടർന്ന ഇന്ത്യയ്ക്ക് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 4 വിക്കറ്റ് നഷ്ട്ടം. മൂന്നാം ദിനം കളിയവസാനിക്കുമ്ബോള്‍ ഇന്ത്യ 14-1 എന്ന നിലയിലായിരുന്നു. ഓപ്പണർ ശുഭ്മാൻ ഗില്ലിനെ മാത്രമായിരുന്നു നഷ്ട്ടമായത്. എന്നാൽ നാലാം ദിനം ന്യുസിലൻഡ് ബൗളർമാർക്കെതിരെ ഇന്ത്യൻ ബാറ്റർമാർ മുട്ടുമടക്കുന്ന കാഴ്ചയാണ് കണ്ടത്. 38 റൺസ് ചേർക്കുന്നതിനിടയിൽ 3 വിക്കറ്റ് കൂടി ഇന്ത്യയ്ക്ക് നഷ്ട്ടമായി.

22 റൺസ് നേടിയ പൂജാരയായിരുന്നു ആദ്യ പുറത്തായത്. ജാമിസന്റെ പന്തിൽ ലെഗ് സൈഡിൽ വന്ന പന്ത് കളിക്കാൻ ശ്രമിച്ച പൂജാര കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ ക്രീസിൽ എത്തിയ ക്യാപ്റ്റൻ രഹാനെയ്ക്കും അധിക നേരം പിടിച്ചു നിൽക്കാനായില്ല. 4 റൺസിൽ നിൽക്കെ അജാസിന്റെ പന്തിൽ എൽബിഡബ്ല്യൂവിലൂടെ പുറത്താവുകയായിരുന്നു.

 

വീണ്ടും ബാറ്റിങ്ങിൽ രഹാനെ പരാജയപ്പെട്ടതോടെ വിമർശനങ്ങൾ ഉയരുകയാണ്. ആദ്യ ഇന്നിങ്സിൽ 35 റൺസ് മാത്രമാണ് രഹാനെ നേടിയത്. 2021ൽ 8 തവണയാണ് ഒരക്ക സ്‌കോർ നേടി രഹാനെ ടെസ്റ്റ് ഇന്നിംഗ്‌സിൽ പുറത്തായത്. ഈ വർഷത്തെ രഹാനെയുടെ ടെസ്റ്റിലെ ആവറേജ് വെറും 19.58 എന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. 12 മത്സരങ്ങളിൽ നിന്ന് നേടിയത് 411 റൺസാണ്.

ഇതിന് മുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരായ സീരീസിലും ദയനീയ പ്രകടനമായിരുന്നു രഹാനെയുടേത്. ഇനി വരുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ സീരീസിൽ രഹാനെയ്ക്ക് ഒഴിവാക്കണമെന്നും പകരം പുതുമുഖ താരം ശ്രേയസ് അയ്യറിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാവുകയാണ്.

നേരത്തെ അക്സര്‍ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ന്യൂസിലന്‍ഡിനെ ഒന്നാം ഇന്നിങ്സില്‍ 296 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ടോം ലാഥം (95), വില്‍ യങ് (89) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. 345 റണ്‍സാണ് ആതിഥേയര്‍ ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടി.