ടെസ്റ്റ് അരങ്ങേറ്റത്തിലെ മികച്ച പ്രകടനം, ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രോഹിത് ശർമ്മയും ശിഖാർ ധവാനും

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രോഹിത് ശർമ്മയും ശിഖാർ ധവാനും. അരങ്ങേറ്റ മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനമാണ് ആദ്യ ദിനത്തിൽ ശ്രേയസ് അയ്യർ പുറത്തെടുത്തത്.

( Picture Source : Twitter / BCCI )

106 റൺസിന് മൂന്ന് എന്ന നിലയിൽ ക്രീസിലെത്തി മികച്ച പ്രകടനമാണ് അയ്യർ ടീമിനായി പുറത്തെടുത്തത്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്കൊപ്പം 39 റൺസ് കൂട്ടിച്ചേർത്ത അയ്യർ അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം 113 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടിയിട്ടുണ്ട്. 136 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 75 റൺസ് നേടിയ ശ്രേയസ് അയ്യർക്കൊപ്പം 100 പന്തിൽ 50 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ക്രീസിലുള്ളത്.

( Picture Source : Twitter / BCCI )

ട്വിറ്ററിലൂടെയായിരുന്നു ശിഖാർ ധവാനും രോഹിത് ശർമ്മയും ശ്രേയസ് അയ്യരെ അഭിനന്ദിച്ചത്.

അയ്യർക്കും ജഡേജയ്ക്കും പുറമെ 93 പന്തിൽ 52 റൺസ് നേടിയ ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. അജിങ്ക്യ രഹാനെ 35 റൺസും ചേതേശ്വർ പുജാര 26 റൺസും നേടി പുറത്തായി. 3 വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളർ കെയ്ൽ ജാമിൻസനാണ് ആദ്യ ദിനത്തിൽ ന്യൂസിലാൻഡിന് വേണ്ടി തിളങ്ങിയത്. മൂന്ന് സ്‌പിന്നർമാരുമായാണ് ന്യൂസിലാൻഡ് ഇറങ്ങിയതെങ്കിലും ആദ്യ ദിനത്തിൽ ആർക്കും തന്നെ വിക്കറ്റ് നേടാനായില്ല.

( Picture Source : Twitter / BCCI )