Skip to content

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി, സൂപ്പർതാരം പുറത്ത് പകരക്കാരനായി സൂര്യകുമാർ യാദവ്

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്ക് മൂലം ഓപ്പണർ കെ എൽ രാഹുലിന് ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല. സൂര്യകുമാർ യാദവിനെയാണ് കെ എൽ രാഹുലിന് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

( Picture Source : Twitter )

നവംബർ 25 നാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയിൽ രോഹിത് ശർമ്മയ്ക്കും റിഷഭ് പന്തിനും ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. ചേതേശ്വർ പുജാരയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.

( Picture Source : Twitter )

കെ എൽ രാഹുലിന്റെയും രോഹിത് ശർമ്മയും അഭാവത്തിൽ മായങ്ക് അഗർവാളും ശുഭ്മാൻ ഗില്ലുമായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യുക. സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും ആദ്യ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചേക്കും. ഫസ്റ്റ് ക്ലാസ് കരിയറിൽ മികച്ച റെക്കോർഡാണ് സൂര്യകുമാർ യാദവിനുള്ളത്. 77 മത്സരങ്ങളിൽ നിന്നും 44.01 ശരാശരിയിൽ 14 സെഞ്ചുറിയും 26 ഫിഫ്റ്റിയുമടക്കം 5326 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്.

( Picture Source : Twitter )

മറുഭാഗത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 54 മത്സരങ്ങളിൽ നിന്നും 52.18 ശരാശരിയിൽ 12 സെഞ്ചുറിയും 23 ഫിഫ്റ്റിയുമടക്കം 4592 റൺസ് ശ്രേയസ് അയ്യർ നേടിയിട്ടുണ്ട്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ ശ്രേയസ് അയ്യരായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി നാലാമനായി ബാറ്റ് ചെയ്യുക.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

അജിങ്ക്യ രഹാനെ (c), മായങ്ക് അഗർവാൾ, സൂര്യകുമാർ യാദവ്, ചേതേശ്വർ പുജാര (vc), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ (wk), കെ എസ് ഭരത് (wk), രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, വിരാട് കോഹ്ലി (2nd ടെസ്റ്റ് )

( Picture Source : Twitter )