Skip to content

തകർപ്പൻ സിക്സ് പറത്തി ദീപക് ചഹാർ, സല്യൂട്ടടിച്ചുകൊണ്ട് അഭിനന്ദിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ആദം മിൽനെയ്ക്കെതിരെ തകർപ്പൻ ഷോട്ടിലൂടെ സിക്സ് പറത്തിയ ദീപക് ചഹാറിനെ സല്യൂട്ട് നൽകി അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിലെ അവസാന ഓവറിലാണ് തകർപ്പൻ ദീപക് ചഹാർ സിക്സ് പറത്തിയത്.

( Picture Source : Twitter / BCCI )

മത്സരത്തിൽ 8 പന്തിൽ 2 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 21 റൺസ് നേടിയ ദീപക് ചഹാറാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്. പവർപ്ലേയിൽ 60 ലധികം റൺസ് നേടി മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഇഷാൻ കിഷനും ഇന്ത്യയ്ക്ക് നൽകിയത്. ഇഷാൻ കിഷൻ 21 പന്തിൽ 6 ഫോറടക്കം 29 റൺസ് നേടി പുറത്തായപ്പോൾ പരമ്പരയിലെ തന്റെ രണ്ടാം ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ 31 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 56 റൺസ് നേടിയാണ് പുറത്തായത്. എന്നാൽ മികച്ച തുടക്കം മുതലാക്കാൻ മധ്യനിര ബാറ്റർമാർക്ക് സാധിച്ചില്ല.

( Picture Source : Twitter / BCCI )

മൂന്നാമനായി എത്തിയ സൂര്യകുമാർ യാദവ് റണ്ണൊന്നും നേടാതെ പുറത്തായപ്പോൾ റിഷഭ് പന്തിന് 6 പന്തിൽ 4 റൺ നേടാനെ സാധിച്ചുള്ളൂ. ശ്രേയസ് അയ്യർ 20 പന്തിൽ 25 റൺസും വെങ്കടേഷ് അയ്യർ 15 പന്തിൽ 20 റൺസും നേടി പുറത്തായി. അവസാന ഓവറിലെ ആദ്യ രണ്ട് പന്തിൽ ഫോർ നേടിയ ചഹാർ മൂന്നാം പന്തിൽ ഡബിൾ നേടുകയും തുടർന്ന് നാലാം പന്തിൽ തകർപ്പൻ ഷോട്ടിലൂടെ സിക്സ് പറത്തുകയും ചെയ്തു. 19 റൺസാണ് അവസാന ഓവറിൽ ദീപക് ചഹാർ അടിച്ചുകൂട്ടിയത്. ദീപക് ചഹാറിന്റെ തകർപ്പൻ സിക്സിനെ സല്യൂട്ട് അടിച്ചുകൊണ്ടാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ അഭിനന്ദിച്ചത്.

വീഡിയോ ;

ഇതാദ്യമായല്ല ബാറ്റിങിൽ ദീപക് ചഹാർ മികവ് പുറത്തെടുക്കുന്നത്. നേരത്തെ ജൂലൈയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 82 പന്തിൽ പുറത്താകാതെ 69 റൺസ് നേടിയ ദീപക് ചഹാറാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

( Picture Source : Twitter / BCCI )