തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് ഈ നേട്ടത്തിൽ ഹിറ്റ്മാൻ പിന്നിലാക്കിയത്.

( Picture Source : Twitter / BCCI )

തുടക്കം മുതൽ തകർത്തടിച്ച രോഹിത് ശർമ്മ വെറും 27 പന്തിൽ നിന്നാണ് തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. 31 പന്തിൽ 5 ഫോറും 3 സിക്‌സുമടക്കം 56 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിലെ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ തവണ 50+ സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന തകർപ്പൻ നേട്ടം ഹിറ്റ്മാൻ സ്വന്തമാക്കി.

( Picture Source : Twitter / BCCI )

അന്താരാഷ്ട്ര ടി20യിലെ രോഹിത് ശർമ്മയുടെ 30 ആം 50+ സ്കോറാണിത്. അന്താരാഷ്ട്ര ടി20യിൽ 26 ഫിഫ്റ്റി നേടിയിട്ടുള്ള രോഹിത് ശർമ്മ നാല് സെഞ്ചുറിയും ഈ ഫോർമാറ്റിൽ നേടിയിട്ടുണ്ട്. 29 തവണ 50+ സ്കോർ നേടിയിട്ടുള്ള മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കിയാണ് ഈ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്.

( Picture Source : Twitter / BCCI )

കൂടാതെ മത്സരത്തിൽ നേടിയ മൂന്ന് സിക്സോടെ അന്താരാഷ്ട്ര ടി20യിൽ 150 സിക്സ് രോഹിത് ശർമ്മ പൂർത്തിയാക്കി. അന്താരാഷ്ട്ര ടി20യിൽ 150 സിക്സ് നേടുന്ന രണ്ടാമത്തെ ബാറ്ററും ആദ്യ ഏഷ്യൻ താരവുമാണ് രോഹിത് ശർമ്മ. ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ മാത്രമാണ് ഇതിനുമുമ്പ് അന്താരാഷ്ട്ര ടി20യിൽ 150 സിക്സ് നേടിയിട്ടുള്ളത്.

പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ 36 പന്തിൽ 48 റൺസ് നേടിയ രോഹിത് ശർമ്മ രണ്ടാം മത്സരത്തിൽ 36 പന്തിൽ 55 റൺസ് നേടിയിരുന്നു.

( Picture Source : Twitter / BCCI )