Skip to content

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ഉടനെ

രണ്ട് വർഷം മുൻപാണ്  അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് നടന്നത് . ഓസ്‌ട്രേലിയയും ന്യൂസിലാൻഡും തമ്മിൽ നടന്ന മത്സരത്തിൽ അന്ന് വിജയം സ്വന്തമാക്കിയത് ഓസ്ട്രേലിയ ആയിരുന്നു . ഭൂരിഭാഗം ടീമുകളും ഡേ1 നൈറ്റ് ടെസ്റ്റ് കളിച്ചുവെങ്കിലും നിലവിലെ ഒന്നാം നമ്പർ ടെസ്റ്റ് ടീമായ ഇന്ത്യ ഇതുവരെ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചിട്ടില്ല . 

ടെസ്റ്റ് ക്രിക്കറ്റിൽ കാഴ്ചക്കാരെ കൂടുതൽ ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐസിസി ഡേ നൈറ്റ് ടെസ്റ്റ് എന്ന ആശയം മുന്നോട്ട് വെച്ചത് . ഒരു പരിധി വരെ ആ തീരുമാനം വിജയം കണ്ടു . ഡേ നൈറ്റ് ടെസ്റ്റിൽ കൂടുതൽ കാണികൾ എത്താൻ തുടങ്ങിയിരിക്കുന്നു . 

എന്നാൽ  ഡേ നൈറ്റ് ടെസ്റ്റിനോട് താല്പര്യം ഇല്ലാതിരുന്ന ബിസിസിഐ തീരുമാനം മാറ്റിയിരിക്കുകയാണ് . ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ഉടനെ ഉണ്ടാകുമെന്നും അതിനെ പറ്റിയുള്ള ചർച്ചകൾ നടക്കുകയാണെന്നും ബിസിസിഐ സെക്രട്ടറി അമിതാബ് ചൗധരി പറഞ്ഞു . എന്നാൽ അത് അഫ്ഘാനിസ്ഥാനു എതിരെയുള്ള മത്സരത്തിൽ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി . 

എന്തായാലും ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ