Skip to content

അഫ്ഘാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റം ജൂണിൽ 

അഫ്ഘാനിസ്ഥാന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം ജൂൺ 14 – 18 ന് ബാംഗ്ലൂരിൽ ഇന്ത്യക്കെതിരെ നടക്കും . ജനുവരി 16 ന്  ബിസിസിഐ യും അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ആണ് വേദിയും തീയതിയും തീരുമാനമായത് . ഡിസംബറിൽ ആണ് അഫ്ഘാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യയുമായാണെന്ന് ബിസിസിഐ പ്രഖ്യാപിച്ചത് . 

2017 ജൂണിൽ ആണ് ഐസിസി അയർലൻഡിനും അഫ്ഘാനിസ്ഥാനും ടെസ്റ്റ് പദവി നൽകിയത് . 

പാകിസ്ഥാൻ , സിംബാബ്‌വെ, ബംഗ്ലാദേശ് എന്നീ ടീമുകളുടെയും ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യയിൽ ആയിരുന്നു .