ലോകക്കപ്പിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ ഹർദിക് പാണ്ഡ്യയെ മുംബൈ എയർപോർട്ടിൽ  കസ്റ്റംസ് പിടിയിൽ ; കാരണമിതാണ്…

യുഎഇയിൽ വെച്ച് നടന്ന ടി20 ലോകക്കപ്പ് അവസാനിച്ചതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ മുംബൈ എയർപോർട്ടിൽ വെച്ച് കസ്റ്റംസ് പിടിച്ചു. അഞ്ച് കോടി വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകളുമായി എത്തിയ ഹർദികിനെ വാച്ചുകളുടെ ബിൽ രസീത് ഇല്ലെന്ന് ആരോപിച്ചായിരുന്നു പിടിച്ചുവെച്ചത്.

പാകിസ്ഥാനെതിരെയും ന്യുസിലാൻഡിനെതിരെയും ആദ്യ 2 മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ നഷ്ട്ടമായിരുന്നു. പിന്നാലെ നമീബിയയ്ക്കെതിരായ അവസാന മത്സരത്തിന് പിന്നാലെ ഇന്ത്യൻ ടീം അംഗങ്ങൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. നവംബർ 14നായിരുന്നു ബിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹാർദികിനെ എയർപോർട്ടിൽ പിടിച്ചത്.

നവംബര്‍ 14 ന് രാത്രി മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ദുബായിയില്‍ നിന്നെത്തിയ വിമാനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ഉണ്ടായിരുന്നു.
ആഡംബര വസ്തു ആയതിനാല്‍ നികുതി അടയ്ക്കാന്‍ ഹാര്‍ദിക് ബാധ്യസ്ഥനാണ്.
എന്നാല്‍, കസ്റ്റംസ് ഓഫീസര്‍ ചോദിച്ചപ്പോള്‍ നികുതി ഉല്‍പ്പന്നമായി വാച്ച്‌ കാണിച്ചതിന്റെ രേഖകളൊന്നും ഹാര്‍ദിക്കിന്റെ കൈയില്‍ ഉണ്ടായിരുന്നില്ല.

50,000 രൂപയില്‍ താഴെ വിലമതിക്കുന്ന വസ്തുക്കള്‍ മാത്രമേ കസ്റ്റംസ് നിയമപ്രകാരം നികുതി അടയ്ക്കാതെ കൊണ്ടുപോകാന്‍ സാധിക്കൂ. അതിനേക്കാള്‍ മൂല്യമുള്ള വസ്തു ആണെങ്കില്‍ 36 ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. അതുപ്രകാരം ഭീമൻ തുക തന്നെ നികുതിയായി അടക്കേണ്ടതുണ്ട്.

അതേസമയം പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനാവാത്ത ഹർദിക് പാണ്ഡ്യയെ 17ന് ആരംഭിക്കുന്ന ന്യുസിലാൻഡിനെതിരായ ടി20 സീരീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലോകക്കപ്പിൽ പലതവണ പരിക്ക് പറ്റി ഗ്രൗണ്ട് വിട്ടിരുന്നു. പൂർണ്ണമായും ബൗൾ ചെയ്യാനുള്ള അവസ്ഥയിൽ ഇതുവരെയായും ഹർദിക് തിരിച്ചെത്തിയിട്ടില്ല.