Skip to content

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ ക്യാപ്റ്റൻ, രോഹിത് ശർമ്മയ്ക്ക് വിശ്രമം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷതുപോലെ അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയ്ക്ക് ആദ്യ ടെസ്റ്റിലും വിശ്രമം അനുവദിച്ചു. ഇന്ത്യൻ ടി20 ക്യാപ്റ്റനായി സ്ഥാനമേറ്റ രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ് പരമ്പരയിൽ വിശ്രമം നൽകി.

( Picture Source : Twitter )

പേസ് ബൗളർമാരായ മൊഹമ്മദ് ഷാമിയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഒപ്പം വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും ഇന്ത്യ വിശ്രമം അനുവദിച്ചു. വൃദ്ധിമാൻ സാഹയും കെ എസ് ഭരതുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. കെ എൽ രാഹുലും രവിചന്ദ്രൻ അശ്വിനും മാത്രമാണ് ടി20 ടീമിലും ടെസ്റ്റ് ടീമിലും ഇടംനേടിയിട്ടുള്ളത്. ആദ്യ ടെസ്റ്റിൽ കോഹ്ലിയുടെ അഭാവത്തിൽ ശ്രേയസ് അയ്യരാകും നാലാമനായി ഇറങ്ങുക. മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റോടെ കോഹ്ലി ടീമിൽ തിരിച്ചെത്തും.

( Picture Source : Twitter )

ടി20 ടീമിൽ വിശ്രമം അനുവദിച്ച രവീന്ദ്ര ജഡേജയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അക്ഷർ പട്ടേലും ജയന്ത് യാദവുമാണ് ടീമിലെ മറ്റു ഓൾറൗണ്ടർമാർ. ബുംറയുടെയും ഷാമിയുടെയും അഭാവത്തിലും ശക്തമായ പേസ് നിരയെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇഷാന്ത് ശർമ്മയ്കക്കൊപ്പം മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസീദ് കൃഷ്ണ എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ പേസ് നിര.

( Picture Source : Twitter )

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

അജിങ്ക്യ രഹാനെ (c), കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര (vc), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ (wk), കെ എസ് ഭരത് (wk), രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, വിരാട് കോഹ്ലി (2nd ടെസ്റ്റ് )

( Picture Source : Twitter )