Skip to content

മൈക്കിൽ ക്ലാർക്കിനെയും മറികടന്ന് വിരാട് കോഹ്‌ലി

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്റെ ടെസ്റ്റ് കരിയറിൽ പുതിയൊരു റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്‌ .സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 153 റൺസ് നേടിയതോടെ ഏറ്റവും കൂടുതൽ 150+ റൺസ് നേടുന്ന ടെസ്റ്റ് ക്യാപ്റ്റൻ എന്ന റെക്കോർഡ് സർ ബ്രാഡ് മാൻ ഒപ്പം പങ്കിടുന്നു .ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ഇരുവരും 8 തവണ 150+ റൺസ് നേടി .

7 തവണ 150+ നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൽ ക്ലാർക്കിനെ മറികടന്നാണ് വിരാട് കോഹ്‌ലി സർ ബ്രാഡ് മാൻ ഒപ്പം എത്തിയത് .
വിരാട് കോഹ്‌ലി 8 തവണ 150+ നേടിയപ്പോൾ , അതിൽ 4 തവണ 2016 ലും 2017 ൽ 3 തവണയും 2018 ൽ ഒരു തവണയും .

2016 ൽ 4 തവണ 150+ റൺസ് നേടിയപ്പോൾ ഒരു ടെസ്റ്റ് ക്യാപ്റ്റൻ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ 150+ റൺസ് മറികടന്നു എന്ന റെക്കോർഡും സ്വന്തമാക്കി .

സച്ചിൻ ശേഷം സൗത്ത് ആഫ്രിക്കൻ മണ്ണിൽ സെഞ്ച്വറി നേടുന്ന ഏഷ്യൻ ക്യാപ്റ്റൻ കൂടിയാണ് വിരാട് കോഹ്‌ലി .സച്ചിൻ 1997 ൽ capetown ൽ വെച്ച് 169 റൺസ് നേടി ഈ റെക്കോർഡ് സ്വന്തമാക്കിയത് .

Centurion ഗ്രൗണ്ടിലെ ഒരു വിദേശ ക്യാപ്റ്റന്റെ ആദ്യ സെഞ്ച്വറി കൂടിയാണ് ഈ ഡൽഹിക്കാരൻ സ്വന്തം പേരിൽ ചേർത്തത് . ഇതിന് മുമ്പ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയുടെ പേരിലായിരുന്നു ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന റൺസ് [90] .

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ചുറി ആണ്. 217 പന്തിൽ 15 ഫോറുകൾ ഉൾപ്പടെ 153 റൺസ് നേടി .