Skip to content

സൗത്താഫ്രിക്കയെ കരകയറ്റി ഡിവില്ലിയേഴ്സ് 

സെഞ്ചുറിയൻ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ തുടക്കത്തെ തകർച്ചയിൽ നിന്നും കരകയറി സൗത്താഫ്രിക്ക . മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ മോശം വെളിച്ചം മൂലം മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ സൗത്താഫ്രിക്ക 90 ന് 2 എന്ന നിലയിലാണ് . ഒരു ഘട്ടത്തിൽ 3/2 എന്ന നിലയിലായിരുന്ന സൗത്താഫ്രിക്കയെ എ ബി ഡിവില്ലിയേഴ്സിന്റെ ബാറ്റിങ്‌ ആണ് രക്ഷിച്ചത് . 50 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുന്ന എ ബി ക്ക് എൽഗർ 36 റൺസ് നേടി മികച്ച പിന്തുണ നൽകി . ബുംറ ആണ് രണ്ട് വിക്കറ്റും വീഴ്ത്തിയത് . 


നേരത്തെ ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറി മികവിൽ ഇന്ത്യ 307 റൺസ് എടുത്ത . നിലവിൽ 118 റൺസ് പുറകിൽ ആണ് ഇന്ത്യ.