Skip to content

ഏറ്റവും വേഗത്തിൽ 21 ടെസ്റ്റ് സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാർ 

ഫ്രീഡം സീരീസിലെ രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ കോഹ്ലി തന്റെ കരിയറിലെ 21 ആം ടെസ്റ്റ് സെഞ്ചുറി തികച്ചു . ഒരു ഭാഗത്ത്‌ വിക്കറ്റുകൾ വീഴുമ്പോഴും മറു ഭാഗത്ത് കോഹ്ലി നിലയുറപ്പിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു . 21 ആം ടെസ്റ്റ് സെഞ്ചുറിയോടെ കോഹ്ലി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറി കടന്നു . 

ഏറ്റവും വേഗത്തിൽ 21 ടെസ്റ്റ് സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാർ 

1. ഡോൺ ബ്രാഡ്മാൻ 

56 ആം ഇന്നിങ്സിൽ നിന്നാണ് ബ്രാഡ്മാൻ 21 ടെസ്റ്റ് സെഞ്ചുറികൾ നേടിയത് . 

2. സുനിൽ ഗവാസ്കർ 


98 ഇന്നിങ്സിൽ നിന്നും 21 സെഞ്ചുറി തികച്ച സുനിൽ ഗവാസ്കർ ആണ് ഏറ്റവും വേഗത്തിൽ 21 ടെസ്റ്റ് സെഞ്ചുറി നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാൻ . 

3. സ്റ്റീവ് സ്മിത്ത് 


105 ഇന്നിങ്സിൽ നിന്നും 21 സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത് . നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് സ്മിത്ത് . 

4. വിരാട് കൊഹ്‌ലി 


സൗത്താഫ്രിക്കകെതിരെ നേടിയ സെഞ്ചുറിയോടെ കോഹ്ലി സച്ചിനെ പിന്തള്ളി നാലാം സ്ഥാനത്തെത്തി . 109 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി 21 സെഞ്ചുറികൾ നേടിയത് . 

5 . സച്ചിൻ ടെണ്ടുൽക്കർ 


110 ഇന്നിങ്സിൽ നിന്നാണ് സച്ചിൻ 21 ടെസ്റ്റ് സെഞ്ചുറികൾ നേടിയത് . കൊഹ്‌ലിയുടെ സെഞ്ചുറിയോടെ സച്ചിൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.