ടി20 ലോകക്കപ്പിൽ പുറത്തായതിൽ ബിസിസിഐക്കെതിരെ തന്നെ കോച്ച് രവിശാസ്ത്രിയുടെ ഒളിയമ്പ്

2012 ന് ശേഷം  ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായിരിക്കുന്നു. ടീം സെലക്ഷനിലെ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാണിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടെ നമീബിയെക്കെതിരായ അവസാന മത്സരത്തിന് മുന്നോടിയായി ലോകകപ്പിലുണ്ടായ നാണംക്കെട്ട മടക്കത്തിൽ ബിസിസിഐയും പഴിച്ച് കോച്ച് രവിശാസ്ത്രി.

“ഞാൻ മാനസികമായി തകർന്നിരിക്കുന്നു, പക്ഷേ എന്റെ പ്രായത്തിൽ ഞാൻ അത് പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ കളിക്കാർ ശാരീരികമായും മാനസികമായി തളർന്നു പോയിരിക്കുകയാണ്. ബയോബബിളിൽ ആറുമാസമാണ് കഴിഞ്ഞത്.  ഐപിഎല്ലും ലോകക്കപ്പും തമ്മിലുള്ള വലിയ ഇടവേളയാണ് ഞങ്ങൾ ആഗ്രഹിച്ചത്. വലിയ മത്സരങ്ങൾ വരുമ്പോൾ സമ്മർദ്ദം  ബാധിക്കും. ഇതൊരു ഒഴികഴിവല്ല, ഞങ്ങൾ തോൽവി ഏറ്റെടുക്കുന്നു കാരണം തോൽക്കുമെന്നത് ഞങ്ങൾ ഭയപ്പെടുന്നില്ല.  ജയിക്കാൻ ശ്രമിക്കുമ്പോൾ  മത്സരങ്ങൾ തോൽക്കുന്നത് സ്വാഭാവികമാണ്. ” ശാസ്ത്രി പറഞ്ഞു. അതേസമയം ഇന്ത്യൻ കോച്ചായുള്ള അവസാന മത്സരത്തിൽ തന്റെ വിടവാങ്ങലിനെ കുറിച്ചും രവിശാസ്ത്രി സംസാരിച്ചു…

“ഇന്ത്യൻ ടീമിന്റെ കോച്ചായുള്ള പ്രയാണം അതിശയകരമായിരുന്നു.  ഞാൻ ഈ ജോലി ഏറ്റെടുത്തപ്പോൾ, ഞാൻ എന്റെ മനസ്സിൽ പറഞ്ഞിരുന്നു,  ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റം വരുത്തണമെന്ന്, എനിക്ക് ഇപ്പോൾ തോന്നുന്നു അതു നേടിയെന്ന്.  ജീവിതത്തിൽ ചിലപ്പോൾ, നിങ്ങൾ എന്ത് നേടുന്നു എന്നതിനെക്കുറിച്ചല്ല, നിങ്ങൾ എന്താണ് തരണംചെയ്‌ത് എന്നതിനെ കുറിച്ചാകാം. ”ഇന്ത്യ-നമീബിയ ഗെയിമിന് മുമ്പ് ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി   ലോകമെമ്പാടും പര്യടനം നടത്തുകയും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഗെയിമിന്റെ എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്തുകയും ചെയ്ത   ഈ ഇന്ത്യൻ ടീമിനെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയുടെ ബോളിങ് കോച്ച് ഭരത് അരുണും ഇടവേള ലഭിക്കാത്തതിൽ പരാതിപ്പെട്ടിരുന്നു.
“താരങ്ങളില്‍ ഭൂരിഭാഗം പേരും കഴിഞ്ഞ ആറ് മാസത്തോളമായി ബയോ ബബിളിലാണ്. വീടുകളിലേക്ക് പോലും മടങ്ങാനായിട്ടില്ല. ഐപിഎല്‍ പ്രതിസന്ധിയിലായപ്പോള്‍ ചെറിയ ഇടവേള ലഭിച്ചു. പക്ഷെ ഐപിഎല്ലും ലോകകപ്പും തമ്മില്‍ ഇടവേള ലഭിച്ചിരുന്നെങ്കില്‍ അത് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ സഹായിക്കുമായിരുന്നു,” അരുണ്‍ വ്യക്തമാക്കി.

മറ്റൊരു കാരണമായി അരുണ്‍ ചൂണ്ടിക്കാണിക്കുന്നത് ടോസ് ആണ്. “ടോസ് വളരെ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ടോസ് ഒരു പ്രത്യാഘാതം ഉണ്ടാക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നു. ടോസ് ന്യായമല്ലാത്ത മുന്‍തൂക്കമാണ് നല്‍കുന്നത്. ആദ്യവും രണ്ടാമതും ബാറ്റ് ചെയ്യുന്നത് തമ്മില്‍ വളരെ വലിയ വ്യത്യാസം ഉണ്ടാകുന്നു,” ഭരത് കൂട്ടിച്ചേര്‍ത്തു.