സ്റ്റംപിങിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വാർണർ, പിന്നാലെ വാർണറിന് പിറകെ വന്ന് ഗെയ്ലിന്റെ ‘കുസൃതി’ ; വീഡിയോ
ട്വന്റി 20 ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരെ ആസ്‌ട്രേലിയ എട്ടു വിക്കറ്റ് വിജയം.
വെസ്റ്റിന്‍ഡീസ് ഒരുക്കിയ 157 റണ്‍സ് വിജയലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കേ ഓസീസ് മറികടക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ 89 റണ്‍സ് നേടി പുറത്താകാതെ നിന്നു. മിച്ചല്‍ മാര്‍ഷ് 53 റണ്‍സ് നേടി. ജോഷ് ഹാസല്‍വുഡ് നാലു വിക്കറ്റ് നേടി വിന്‍ഡീസിനെ ഒതുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ആദം സാമ്ബയും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റ് വീതം നേടി. വിന്‍ഡീസിനായി കീറണ്‍ പൊള്ളാര്‍ഡ് 44 റണ്‍സ് നേടി. എവിന്‍ ലെവിസ് 29 ഉം ഹെറ്റ്‌മെയര്‍ 27 ഉം റണ്‍സ് നേടി.
ബംഗ്ലാദേശിനെതിരായ മത്സരത്തിലെ വമ്ബന്‍ വിജയം ആസ്‌ട്രേലിയക്ക് നല്‍കിയ പ്രതീക്ഷ കാക്കാന്‍ ഈ വിജയം ഓസീസിന് അനിവാര്യമായിരുന്നു. സെമി കാണാതെ പുറത്തായ വെസ്റ്റിന്‍ഡീസിന് ആസ്‌ട്രേലിയയുടെ വഴിമുടക്കാനാകുമായിരുന്നു.
Gayle gives Marsh a hug after getting him out! 🤗😂#T20WorldCup #AUSvWI pic.twitter.com/39cnhWinEU
— cricket.com.au (@cricketcomau) November 6, 2021
എന്നാലത് നടന്നില്ല. വെറ്ററന്‍ താരം ഡ്വയിന്‍ ബ്രാവോ ഇന്നത്തെ മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചിരിക്കുകയാണ്. ആസ്‌ട്രേലിയ ജയിച്ചതോടെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്. നിലവില്‍ എട്ടു പോയന്റോടെ ഓസീസ് ഗ്രൂപ്പില്‍ രണ്ടാമതാണ്.
Chris Gayle bidding farewell pic.twitter.com/QkgjIevM2P
— Newton (@twittornewton) November 6, 2021
രാജ്യാന്തര ക്രിക്കറ്റിലെ അവസാന മത്സരത്തിന് ഇന്ന് ഇറങ്ങിയ ഗെയ്ൽ തന്റെ ‘കുട്ടിക്കളി’യിലൂടെ ആരാധകരേയും സഹതാരങ്ങളെയും ചിരിപ്പിച്ചിരുന്നു. ഫീൽഡിങ്ങിനിടെ ഓരോ നിമിഷവും ആസ്വദിക്കുന്ന ഗെയ്ലിനെയാണ് ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിൽ കണ്ടത്. ക്രീസിൽ എത്തിയ ഓസ്‌ട്രേലിയൻ താരങ്ങളുമായി ഏറെ നേരം തമാശ പങ്കിടുകയും ചെയ്തിരുന്നു. ഇതിൽ ഏറെ രസകരമായത് ഗെയ്ൽ എറിഞ്ഞ 16ആം ഓവറിലെ വാർണറുമായുള്ള രംഗമായിരുന്നു.
— Insider_cricket (@Insidercricket1) November 6, 2021
Has Chris Gayle just checked Warner's pocket for sandpaper 🤣🤣#T20WorldCup pic.twitter.com/QUMM1ylFqp
— England’s Barmy Army (@TheBarmyArmy) November 6, 2021
തന്റെ ബോളിൽ സ്തംപിങ്ങിൽ നിന്ന് രക്ഷപ്പെട്ട വാർണറിന് നേരെ ഗെയ്ൽ കുസൃതി ഒപ്പിക്കുകയായിരുന്നു. അടുത്ത ബോൾ നേരിടാൻ വാർണർ തയ്യാറാകുന്നതിനിടെ, സ്‌ട്രൈക് എൻഡിലേക്ക് ഗെയ്ൽ ഓടി വാർണറിന്റെ പോക്കറ്റിൽ കൈയ്യിടുകയായിരുന്നു. ഈ ഫോട്ടോ പങ്കുവെച്ച് ആരാധകരും സോഷ്യൽ മീഡിയയിൽ ട്രോളുമായി നിമിഷങ്ങൾക്കം എത്തി. വാർണറിന്റെ പോക്കറ്റിൽ സാൻഡ്പേപ്പർ ഉണ്ടോയെന്ന് ഗെയ്ൽ തിരയുകയായിരുന്നുവെന്നാണ് ചില ആരാധകർ ട്വിറ്ററിൽ കുറിച്ചത്.