CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

അവകാശങ്ങൾക്കായി പോരാട്ടം തുടരും: ശ്രീശാന്ത്

കൊച്ചി ∙ തന്റെ ആജീവനാന്ത വിലക്കു തുടരാനുള്ള ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ച് വിധി തികച്ചും കഠിനമായ തീരുമാനമെന്ന് ശ്രീശാന്ത്. തനിക്കു മാത്രം പ്രത്യേക നിയമമാണോ? എന്തുകൊണ്ടാണ് ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയൽസിനും ഈ നിയമം ബാധകമാകാത്തത്. തന്റെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും വിട്ടുകൊടുക്കില്ലെന്നും ശ്രീശാന്ത് വിധിയോട് പ്രതികരിച്ചു.

ഐപിഎൽ ഒത്തുകളി വിവാദത്തിൽ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. ശ്രീശാന്തിന്റെ വിലക്കു നീക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ ആണ് ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ചിനെ സമീപിച്ചത്.