ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്, ആവേശവിജയത്തോടെ സാധ്യതകൾ നിലനിർത്തി വെസ്റ്റിൻഡീസ്

ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിലെ തോൽവിയോടെയാണ് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പുറത്തായത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

43 പന്തിൽ 44 റൺസ് നേടിയ ലിറ്റൺ ദാസും 24 പന്തിൽ 31 റൺസ് നേടിയ ക്യാപ്റ്റൻ മഹ്മുദുല്ലയും മാത്രമേ ബംഗ്ലാദേശ് നിരയിൽ തിളങ്ങിയുള്ളൂ. വെസ്റ്റിൻഡീസിന് ജേസൺ ഹോൾഡർ നാലോവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റും, അകിയാൽ ഹൊസെൻ നാലോവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : Twitter / ICC T20 WORLD CUP )

സൂപ്പർ 12 ലെ ബംഗ്ലാദേശിലെ തുടർച്ചയായ മൂന്നാം പരാജയമാണിത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിൽ ശ്രീലങ്കയോടും ഇംഗ്ലണ്ടിനോടും ബംഗ്ലാദേശ് പരാജയപെട്ടിരുന്നു.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 22 പന്തിൽ ഒരു ഫോറും 4 സിക്മടക്കം 40 റൺസ് നേടിയ നിക്കോളാസ് പൂറന്റെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. റോസ്റ്റൻ ചേസ് 46 പന്തിൽ 39 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി മേഹിദി ഹസൻ, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നവംബർ നാലിന് ശ്രീലങ്കയ്ക്കെതിരെയാണ് വെസ്റ്റിൻഡീസിനെതിരെയാണ് വെസ്റ്റിൻഡീസിന്റെ അടുത്ത മത്സരം. നവംബർ രണ്ടിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.

( Picture Source : Twitter / ICC T20 WORLD CUP )