Skip to content

ഇന്ത്യയുടെ തോൽവിയിൽ ഹർഭജനെ പരിഹസിച്ച് ആമിർ, പിന്നാലെ ട്വിറ്ററിൽ തല്ലുകൂടി  താരങ്ങൾ

ലോകക്കപ്പിലെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ തോൽവിക്ക് പിന്നാലെ ട്വിറ്ററിൽ തല്ലുകൂടി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും പാകിസ്ഥാൻ താരം മുഹമ്മദ് ആമിറും. ഇന്ത്യയുടെ 10 വിക്കറ്റ് പരാജയത്തിന് പിന്നാലെ ഹർഭജനെ പരിഹസിച്ച് ആമിർ ചെയ്ത ട്വീറ്റാണ് പോരിന് തുടക്കമിട്ടത്.

https://twitter.com/iamamirofficial/status/1452536740724592646?t=nTM1RiyQsH1LMZZWyJx3lA&s=19

ഇന്ത്യയുടെ പരാജയം കണ്ട് ടിവി തകർത്തോ എന്നായിരുന്നു ആമിറിന്റെ ട്വീറ്റ്. ഉടനെ ഇതിന് മറുപടിയായി ഹർഭജൻ ആമിറിനെതിരെ 2010 ഏഷ്യകപ്പിൽ സിക്സ് അടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയും ഒപ്പം ഇങ്ങനെ കുറിച്ചു… ഇനി നിങ്ങൾ പറ, ഈ സിക്സ് നിന്റെ വീട്ടിലെ ടിവിയിൽ വന്നാണോ വീണത്?.

https://twitter.com/harbhajan_singh/status/1453058886420807684?t=cUByZJ_JWU0gyb9KLdCqvg&s=19

പരസ്പരം പരിഹസിച്ച് മറുപടിയുമായി എത്തിയതോടെ കാര്യം അവിടെ കൈവിട്ടു പോവുകയായിരുന്നു. ഹർഭജന്റെ വീഡിയോ മറുപടിക്ക് ആമിർ മറ്റൊരു വീഡിയോയുമായി എത്തി. ടെസ്റ്റ് ക്രിക്കറ്റിൽ ഹർഭജൻ അഫ്രീദിക്കെതിരെ തുടർച്ചയായ 4 പന്തിൽ വഴങ്ങുന്ന വീഡിയോയായിരുന്നു ഇത്.

https://twitter.com/iamamirofficial/status/1453061342718578690?t=cdh61o00n1jGw3lreHR-xA&s=19

ഈ മറുപടി രസിക്കാത്ത ഹർഭജൻ ആമിറിന്റെ 2010ലെ ലോർഡ്സിൽ ഉണ്ടായ മാച്ച് ഫിക്സിങ് സംഭവം ചോദ്യം ചെയ്ത് രംഗത്തെത്തി. ലോർഡ്സിൽ എന്താണ് സംഭവിച്ചത്?  ആരുടെ പണമാണ് ഉൾപ്പെട്ടത്?  ടെസ്റ്റ് ക്രിക്കറ്റിൽ നിങ്ങൾക്ക് എങ്ങനെ നോബോൾ എറിയാനാകും? നിന്നെ പോലുള്ളവർക്ക് പൈസ എന്നുള്ള ചിന്ത മാത്രമാണ്. നിന്നെ പോലുളളവർ മത്സരത്തെ അപമാനിക്കുകയാണ്. ഹർഭജൻ ട്വീറ്റ് ചെയ്തു.

ഹർഭജൻ സിങ്ങിന്റെ മാച്ച് ഫിക്സിങ് ട്വീറ്റുകൾക്ക് ആമിറിന്റെ മറുപടി ഇങ്ങനെയായിരുന്നു…
”എന്റെ പഴയകാലത്തെ കുറിച്ച് സംസാരിക്കുന്നത് ഞായറാഴ്ച നിങ്ങൾ ഞങ്ങളോട് പരാജയപ്പെട്ടു എന്നുള്ള വസ്തുത മാറ്റില്ല.  നിങ്ങളുടെ നിയമവിരുദ്ധ ബൗളിംഗ് ആക്ഷൻ കാര്യമോ?  ഞങ്ങൾ ഈ ലോകകപ്പ് ഉയർത്തുന്നത് നോക്കി നിന്നോളൂ.” അതേസമയം ഇവരുടെ ട്വിറ്ററിലെ പോര് വിമർശിച്ച് ആരാധകരും രംഗത്തെത്തി. അപക്വമായി പോരായിരുന്നുവെന്നും സീനിയർ താരങ്ങളായ നിങ്ങളിൽ നിന്ന് ഇങ്ങനെയൊരു മോശം പോര് പ്രതീക്ഷിച്ചില്ലെന്നും ആരാധകർ ട്വീറ്റിന് താഴെ കുറിച്ചു.