Skip to content

‘അവനെ ടീമിൽ ഉൾപ്പെടുത്തിയത് വലിയ മണ്ടത്തരമായി’ ; പാകിസ്‌താനെതിരായുള്ള ഇന്ത്യൻ സെലക്ഷനെതിരെ തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

2021 ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ  തിരഞ്ഞെടുത്ത ടീമിനെതിരെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഞായറാഴ്ച ദുബായിൽ നടന്ന ആവേശ  പോരാട്ടത്തിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 10 വിക്കറ്റിന് പരാജയപ്പെട്ടു. മത്സരത്തിൽ ഒരു താരത്തെ ഉൾപ്പെടുത്തിയ തീരുമാനം മണ്ടത്തരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോഗ് രംഗത്തെത്തിയത്.

തന്റെ യൂട്യൂബ് ചാനലിൽ മത്സരം വിശകലനം ചെയ്യവേ, തങ്ങളുടെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഇന്ത്യയ്ക്ക് എന്ത് മാറ്റി ചെയ്യമായിരുന്നുവെന്ന് ഹോഗ് അഭിപ്രായപ്പെട്ടു. “ഹാർദിക് പാണ്ഡ്യയെ കളിച്ചത് വലിയ തെറ്റാണെന്ന് ഞാൻ കരുതുന്നു” ഹോഗ് പരിഹസിച്ചു.

ഹർദിക് പാണ്ഡ്യ ബൗളിങ്ങിലേക്ക് മടങ്ങിവരുന്നില്ല എന്ന വാർത്ത പുറത്തുവന്നതു മുതൽ
അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം കുറച്ചുകാലമായി ചൂടൻ ചർച്ചാവിഷയമാണ്.  നിരവധി വിദഗ്ധരും ക്രിക്കറ്റ് കളിക്കാരും അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.  എന്നിരുന്നാലും, കളിയുടെ തലേന്ന് കോഹ്‌ലി, ബാറ്റിൽ പാണ്ഡ്യയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പിന്തുണയ്ക്കുകയായിരുന്നു.

എന്നാൽ കോഹ്ലി അർപ്പിച്ച വിശ്വാസത്തിന് തിരിച്ച് നൽകാൻ പോലും ആകാത്ത പ്രകടനമായിരുന്നു ഹർദിക്കിന്റേത്. ബാറ്റിങ്ങിൽ 8 പന്തിൽ 11 റൺസ് നേടി പുറത്തായി. ബാറ്റിങ്ങിനിടെ തോളിൽ ബോൾ പതിച്ച് പരിക്കേറ്റ ഹർദിക് കളം വിടുകയും ചെയ്തു. ഷമിക്ക് പകരം ഷാർദുൽ താക്കൂറിനെയും ഹാർദിക്കിന് പകരം ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കളിപ്പിക്കണമെന്നായിരുന്നു ഹോഗ് പറഞ്ഞത്.

” മറ്റൊരു മികച്ച സെക്ഷൻ, ഷമിയുടെ സ്ഥാനത്ത് താക്കൂറും ഹർദിക് പാണ്ഡ്യയുടെ സ്ഥാനത്ത് അശ്വിനുമായിരുന്നു. അങ്ങനെയെങ്കിൽ,  ജഡേജയ്ക് 6ആം സ്ഥാനത്തും താക്കൂറിനെ 7നും അശ്വിനും 8നും ബാറ്റ് ചെയ്യാം. ഹർദിക് പാണ്ഡ്യ കളിപ്പിക്കുന്നുവെങ്കിൽ അദ്ദേഹം പന്തെറിയേണ്ടതായുണ്ട്. ബാറ്റ്സ്മാൻ എന്ന നിലയിൽ ടീമിൽ എടുക്കേണ്ട കാര്യമില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.