Skip to content

ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ്, ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ സൂപ്പർതാരത്തെ ഉൾപ്പെടുത്തി ഇംഗ്ലണ്ട്

ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ സൂപ്പർതാരം ബെൻ സ്റ്റോക്സിനെ ഉൾപ്പെടുത്തി ഇംഗ്ലണ്ട്. നീണ്ട 5 മാസങ്ങൾക്ക് ശേഷമാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തുന്നത്. ബെൻ സ്റ്റോക്‌സിന്റെ തിരിച്ചുവരവ് ആഷസ് തിരിച്ചുപിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് പുതിയ ഉണർവേകും. ജൂലൈയിൽ നടന്ന ദി ഹൻഡ്രഡിന് ശേഷം പ്രൊഫഷണിൽ ക്രിക്കറ്റിൽ താരം കളിച്ചിട്ടില്ല.

( Picture Source : Twitter )

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബെൻ സ്റ്റോക്സ് മാനസിക ആരോഗ്യം കണക്കിലെടുത്തുകൊണ്ട് ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന ഐ പി എല്ലും ഇപ്പോൾ ഐസിസി ടി20 ലോകകപ്പും താരത്തിന് നഷ്ട്ടപെട്ടിരുന്നു.

” എന്റെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകാൻ എനിക്ക് ഒരു ഇടവേള ആവശ്യമായിരുന്നു. എന്റെ വിരലിലെ പരിക്ക് മാറാനും ഈ ഇടവേള എനിക്ക് ഉപകരിച്ചു. എന്റെ സഹതാരങ്ങളെ കാണാനും അവർക്കൊപ്പം കളിക്കളത്തിലിറങ്ങാനും ഞാൻ കാത്തിരിക്കുകയാണ്. ഓസ്ട്രേലിയ്ക്ക് ഞാൻ തയ്യാറാണ്. ” ബെൻ സ്റ്റോക്സ് പറഞ്ഞു.

( Picture Source : Twitter )

ജോ റൂട്ടാണ് ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ നയിക്കുന്നത്. ഒട്ടനവധി വിവാദങ്ങൾക്ക് ശേഷമാണ് ആഷസ് പരമ്പര കളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തയ്യാറായത്. ഓസ്‌ട്രേലിയയിലെ കർശനമായ കോവിഡ് പ്രോട്ടോക്കോൾ മൂലം ഇംഗ്ലണ്ട് താരങ്ങൾ ആഷസിൽ നിന്നും പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇപ്പോൾ സ്റ്റോക്സിന്റെ തിരിച്ചുവരവോടെ ടീം കൂടുതൽ ശക്തരാവുമെന്ന കാര്യത്തിൽ തർക്കമില്ല.

ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം ;

ജോ റൂട്ട് (c), ജെയിംസ് ആൻഡേഴ്സൺ, ജോനാഥൻ ബെയർസ്റ്റോ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട്ലർ, സാക്ക് ക്രൗലി, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡേവിഡ് മലൻ, ക്രെയ്ഗ് ഓവർട്ടൺ, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ ,ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്, മാർക്ക് വുഡ്

( Picture Source : Twitter )