CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

വിക്കറ്റ് ആഘോഷിച്ചത് രസിച്ചില്ല, ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ശ്രീലങ്ക, ബംഗ്ലാദേശ് താരങ്ങൾ : വീഡിയോ

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഒന്നിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്‌ക്ക് 172 റണ്‍സ് വിജയലക്ഷ്യം
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 171 റണ്‍സ് നേടി. 62 റണ്‍സ് നേടിയ ഓപ്പണര്‍ നെയിമിന്റെയും 57 റൺസ് നേടി പുറത്താകാതെ നിന്ന്    മുഷ്‌ഫീഖുര്‍ റഹീമിന്റെയും ബാറ്റിങ് പ്രകടനമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

ലിറ്റണ്‍ ദാസിനെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ നഷ്‌ടമായെങ്കിലും മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ആറ് ഓവർ പിന്നിട്ടപ്പോൾ സ്‌കോർ ബോർഡിൽ 41 റണ്‍സുണ്ടായിരുന്നു. ആറാം ഓവറിലെ അഞ്ചാം പന്തില്‍ ലിറ്റണെ(16) ശനകയുടെ കൈകളില്‍ ലഹിരു കുമാര എത്തിക്കുകയായിരുന്നു. പുറത്താകലിന് പിന്നാലെ കുമാരയുമായി ലിറ്റണ് കൊമ്പുകോർത്തിരുന്നു.

വിക്കറ്റ് നേടിയ ലഹിരു കുമാര പ്രകോപിപ്പിക്കാനായി ചെന്നതാണ് സംഭവത്തിന് തുടക്കമിട്ടത്. ഇതോടെ ലിറ്റണും വിട്ടുകൊടുക്കാതെ തിരിച്ചു മറുപടി പറയുകയായിരുന്നു. പിന്നാലെ ഇരുവരും പിച്ചിന്റെ മധ്യത്തിൽ ഏറ്റുമുട്ടി. മറ്റുള്ളവർ സമയോചിതമായ ഇടപ്പെട്ടതോടെ സംഭവം അവിടെ തീരുകയായിരുന്നു.
ഒരോവറിന്‍റെ ഇടവേളയില്‍ ചമിക കരുണരത്‌നെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ(10) ബൗള്‍ഡാക്കുകയും ചെയ്‌തു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ മുഹമ്മദ് നൈമും മുഷ്‌ഫീഖുര്‍ റഹീമും ബംഗ്ലാ കടുവകളെ മുന്നോട്ടുനയിച്ചു. ഇതോടെ 14-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. 17-ാം ഓവറില്‍ ഫെര്‍ണാണ്ടോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 52 പന്തില്‍ 62 റണ്‍സെടുത്ത നൈമിനെ റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. 73 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ പിറന്നത്.

https://twitter.com/haidilyemeraa/status/1452223069049733123?t=ZgkEmb1lacY30y3pCc0vVg&s=19

ഇതിനുശേഷം ബൗണ്ടറികളുമായി മുഷ്‌ഫീഖുര്‍ കളംനിറഞ്ഞതോടെ ബംഗ്ലാദേശ് മികച്ച സ്‌കോറിലെത്തുകയായിരുന്നു. മുഷ്‌ഫീഖുര്‍ 32 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതിനിടെ 19-ാം ഓവറില്‍ അഫീഫ് ഹൊസൈന്‍ ഏഴില്‍ നില്‍ക്കേ ലഹിരുവിന്‍റെ ത്രോയില്‍ റണ്ണൗട്ടായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ മുഷ്‌ഫീഖുറിനൊപ്പം(37 പന്തില്‍ 57*) നായകന്‍ മഹമ്മദുള്ള(5 പന്തില്‍ 10*) പുറത്താകാതെ നിന്നു.

Leave a comment