റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് രക്ഷിക്കാനാവാതെ ഡിക്കോക് ;  ആദ്യ മത്സരത്തിൽ ദയനീയമായ പുറത്താകൽ : വീഡിയോ

ടി20 ലോകക്കപ്പ് സൂപ്പര്‍12 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ആസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ ബാറ്റിങിനയച്ചു. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ സൗത്ത് ആഫ്രിക്ക കൂട്ടത്തകർച്ചയിലാണ്. 14 ഓവർ അവസാനിച്ചപ്പോൾ 6 വിക്കറ്റ് നഷ്ട്ടത്തിൽ 82 റൺസ് മാത്രമാണ് നേടിയത്.

( Picture Source : Twitter )

ടെമ്ബ ബാവുമയും ക്വിന്റണ്‍ ഡി കോക്കുമാണ് സൗത്ത് ആഫ്രിക്കയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറിൽ തന്നെ സ്റ്റാർക്കിനെതിരെ 11 റൺസ് അടിച്ചു കൂട്ടിയ ബാവുമ തൊട്ടടുത്ത ഓവറിൽ മാക്‌സ്വെല്ലിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.
12 റണ്‍സെടുത്താണ് ബാവുമ പുറത്തായത്. ബാവുമയുടെ സ്റ്റംപ് മാക്‌സ്‌വെല്‍ ഇളക്കുകയായിരുന്നു.

പിന്നാലെ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴുന്ന കാഴ്ച്ചയാണ് കണ്ടത്. മൂന്നാമനായി എത്തിയ വാൻ ഡെർ ഡസൻ 2 റൺസ് നേടി മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ മടങ്ങി. അഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു സൗത്ത് ആഫ്രിക്കയുടെ മൂന്നാം വിക്കറ്റ് നഷ്ട്ടമായത്. 7 റൺസ് മാത്രമാണ് കൂടിച്ചേർക്കാനായത്. 12 പന്തിൽ നിന്ന് 7 റൺസ് നേടിയ ഓപ്പണർ ഡീകോക്കാണ് ബൗൾഡിലൂടെ പുറത്തായത്.

( Picture Source : Twitter )

തന്റെ അശ്രദ്ധ തന്നെയായിരുന്നു ഡിക്കോകിനെ പുറത്താക്കിയത്. ഹെസ്ൽവുഡ് എറിഞ്ഞ പന്ത് തുടയിൽ കൊണ്ട് അവിടെ തന്നെ ഉയരുകയായിരുന്നു. എന്നാൽ വിക്കറ്റിലേക്ക് പന്ത് വീഴുമെന്ന കാര്യം ശ്രദ്ധിക്കാതെ ഡിക്കോക് ഓടാൻ ഒരുങ്ങി. തന്റെ അബദ്ധം മനസ്സിലാക്കും മുമ്പേ പന്ത് വിക്കറ്റിൽ പതിക്കുകയും ചെയ്തു.

പിന്നാലെ ക്രീസിൽ എത്തിയ ക്ലാസൻ (13), മില്ലർ (16), പ്രെടോറിയസ് (1) എന്നിവർക്കും സൗത്ത് ആഫ്രിക്കയെ തകർച്ചയിൽ നിന്ന്‌ കരകയറ്റാനായില്ല. 29 പന്തിൽ നിന്ന് 30 റൺസ് നേടിയ മാർക്രം മാത്രമാണ് ഒരു വശത്ത് പിടിച്ചു നിന്നത്, നിലവിൽ ക്രീസിൽ തുടരുകയാണ്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പന്തെറിഞ്ഞവർ എല്ലാം വിക്കറ്റ് നേടിയിട്ടുണ്ട്. ഹെസ്ൽവുഡ്, സാംപ എന്നിവർ വിക്കറ്റും, കമ്മിൻസ്, മാക്‌സ്വെൽ, സ്റ്റാർക്ക് എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി.

( Picture Source : Twitter )